Follow Us On

21

September

2020

Monday

നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഈശോയെ അനുവദിക്കണം; യുവജനങ്ങൾക്ക് പേപ്പൽ ആഹ്വാനം

നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഈശോയെ അനുവദിക്കണം; യുവജനങ്ങൾക്ക് പേപ്പൽ ആഹ്വാനം

വത്തിക്കാൻ സിറ്റി: ജീവിതങ്ങൾ മാറ്റിമറിക്കാൻ ഈശോയെ അനുവദിക്കണമെന്ന് യുവജനങ്ങളോട് ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പ. നാം അവിടുത്തെ കണ്ടുമുട്ടുമ്പോൾ ഈശോ നമ്മിലൂടെ ഈ ലോകത്തെ പുതുക്കുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറെയിലെ അന്തർദേശീയ യുവജനസംഗമത്തിന് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്തതത്.

ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം നൽകുന്ന ഈശോയെ കണ്ടുമുട്ടാനുള്ള അവസരമാണിത്. നാം സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്ന യേശുവിനെ ദിവ്യകാരുണ്യത്തിലൂടെയും അനുരഞ്ജന കൂദാശയിലൂടെയും അടുത്തറിയാനുള്ള ഏറ്റവും നല്ല നിമിഷങ്ങളുമാണിത്. പുതിയ ജീവിത വഴികൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും, അതിനാൽ ഭയപ്പെടേണ്ടതില്ല.

ക്രിസ്തു ഇന്നും നമുക്കിടയിൽ ജീവിക്കുന്നവനും നാം ഓരോരുത്തരും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവനുമാണ്. ഈ ലോകത്തിലെ യഥാർത്ഥ സൗന്ദര്യവും യുവത്വവും ക്രിസ്തുവാണ്. നാം അവിടുത്തെ കണ്ടുമുട്ടുമ്പോൾ യേശു നമ്മിലൂടെ ഈ ലോകത്തെ പുതുക്കും. പ്രാർത്ഥനയിലൂടെ ദൈവത്തോട് ചേർന്ന് ജീവിതത്തിന്റെ യഥാർത്ഥ സാഹസികത കണ്ടെത്തണം.

ഈശോയെ പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉദാത്ത മാതൃക പരിശുദ്ധ അമ്മയാണ്. എന്തെന്നാൽ വെല്ലുവിളികൾ സ്വീകരിച്ചുകൊണ്ട് ദൈവപദ്ധതിക്ക് ‘യെസ്’ പറഞ്ഞ വ്യക്തിയാണ് പരിശുദ്ധ അമ്മ. നമ്മെ ദൈവകരങ്ങളിൽ സമർപ്പിക്കുമ്പോൾ ജീവിതത്തിന് കൂടുതൽ ഭംഗിയുണ്ടാകും. തങ്ങളുടെ ഉത്സാഹം, അവബോധം, വിശ്വാസം എന്നിവയാൽ സഭയെ സമ്പന്നമാക്കാനുള്ള അവസരമായി യുവജനസംഗമത്തെ മാറ്റണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?