Follow Us On

21

September

2020

Monday

സ്വവർഗാനുരാഗത്തിൽനിന്ന് രക്ഷിച്ചത് യേശുക്രിസ്തു; മാനസാന്തരം ഏറ്റുപറഞ്ഞ് ഹോളിവുഡ് സെലിബ്രിറ്റി

സ്വവർഗാനുരാഗത്തിൽനിന്ന് രക്ഷിച്ചത് യേശുക്രിസ്തു; മാനസാന്തരം ഏറ്റുപറഞ്ഞ് ഹോളിവുഡ് സെലിബ്രിറ്റി

ലോസ് എഞ്ചൽസ്: സ്വവർഗാനുരാഗം ദൈവകൽപ്പനകൾക്ക് എതിരാണെന്ന് ഓർമിപ്പിച്ചും ആ പാപസാഹചര്യത്തിൽനിന്ന് തന്നെ രക്ഷിച്ചത് യേശുക്രിസ്തുവാണെന്ന സാക്ഷ്യം വീണ്ടും പ്രഘോഷിച്ചും ഹോളിവുഡ് സെലിബ്രിറ്റി ബെക്കറ്റ് കുക്ക്. പോപ് ഗായകരായ പാരിസ് ഹിൽട്ടൻ, കാത്തി പെറി ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രൊഡക്ഷൻ ഡിസൈനറാണ് ബെക്കറ്റ് കുക്ക്. ഈയിടെ ‘ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക്’ സംപ്രേഷണം ചെയ്ത പ്രോഗ്രാമിലാണ് വർഷങ്ങൾക്ക് മുമ്പു നടന്ന തന്റെ മാനസാന്തരം ബെക്കറ്റ് വീണ്ടും ഏറ്റുപറഞ്ഞത്.

ആ മാനസാന്തരാനുഭവം ബെക്കറ്റിന്റെ വാക്കുകളിൽ ഇപ്രകാരം സംഗ്രഹിക്കാം:

ചെറുപ്പകാലത്തുതന്നെ ആൺകുട്ടികളോടുള്ള ആകർഷണം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, അത് മനസിൽവെച്ച് കോളജ് പ~നകാലംവരെ പെൺകുട്ടികളുമായി ഞാൻ സൗഹൃദംകൂടി. പക്ഷേ, അതെല്ലാം ഒരു മൂടുപടമായിരുന്നു. അഭിനയവും എഴുത്തും പ~ിക്കാൻ ലോസ് എഞ്ചൽസിലേക്ക് പോയതോടെ എന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. എല്ലാ അർത്ഥത്തിലും സ്വവർഗലൈംഗീകയെ ഞാൻ വാരിപ്പുണർന്നു. ജോലിമേഖലയിൽ വലിയ വിജയവും എന്നെ തേടിവന്നു. പ്രമുഖർക്കൊപ്പം ഞാൻ ജോലി ചെയ്തു, ‘വോഗ്’ ഉൾപ്പെടെയുള്ള ഫാഷൻ മാഗസിനുകൾക്കുവേണ്ടിയും പ്രവർത്തിച്ചു.

വലിയ സൗഹൃദങ്ങൾ, സ്വപ്‌ന സമാനമായ ജീവിതം, നൈറ്റ് പാർട്ടികൾ. അതിനിടെ പുരുഷന്മാർക്കുവേണ്ടിയുള്ള വസ്ത്ര നിർമാണ കമ്പനിയും ആരംഭിച്ചു. അങ്ങനെ ജീവിതം മതിമറക്കുമ്പോഴും ഒരു ശൂന്യത എന്നെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. എങ്കിലും തന്നിഷ്ടപ്രകാരം മുന്നോട്ടുപോയി. ഒരിക്കൽ, സ്വവർഗാനുരാഗിയായ സുഹൃത്തിനൊപ്പം ലോസ് എഞ്ചൽസിലെ റസ്റ്ററന്റിൽ കോഫി കുടിക്കുമ്പോഴാണ് അസാധാരണമായ ഒരു കാഴ്ച കണ്ടത്. തൊട്ടടുത്ത ടേബിളിൽ ഒരുകൂട്ടം ആളുകൾ ചേർന്നിരുന്ന് ബൈബിൾ വായിച്ച് സംസാരിക്കുന്നു.

അവർ ബൈബിൾ പഠിക്കുകയാണെന്ന് മനസിലാക്കിക്കൊണ്ടുതന്നെ, നിരീശ്വരവാദിയെന്ന് പരസ്യമായി പറഞ്ഞിരുന്ന ഞാൻ അവർക്കരികിലെത്തി അവരെ പരിചയപ്പെട്ടു. ബൈബിളിനെക്കുറിച്ച് അവർ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ, ഞാൻ മടികൂടാതെ ചോദിച്ചു: ‘സ്വവർഗാനുരാഗത്തെക്കുറിച്ച് നിങ്ങളുടെ വിശ്വാസം എന്തുപറയുന്നു?’ മറുപടി വേഗത്തിലായിരുന്നു: ‘പാപംതന്നെയാണത്.’ അവരുടെ ആ തുറവിയും സത്യസന്ധതയും പ്രശംസനീയമായിരുന്നു. ഞായറാഴ്ചകളിലുള്ള പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് അവർ സംസാരം അവസാനിച്ചത്.

പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് പോകരുതെന്നുതന്നെയായിരുന്നു ആഗ്രഹം. പക്ഷേ, ആഗ്രഹത്തിന് വിരുദ്ധമായി ഞാൻ അവിടെയെത്തി. വീണ്ടെടുപ്പിലേക്കുള്ള ഒരു തുടക്കമായിരുന്നു അത്. റോമാക്കാർക്ക് എഴുതിയ ലേഖനത്തിലെ ഏഴാം അധ്യായമാണ് അവിടെ വായിച്ചത്. അതിലെ ഒരോ വാക്കും ഓരോ വാചകവും എന്റെ ഹൃദയത്തിലാണ് തറച്ചത്. ഞാൻ ദൈവവചനം കേൾക്കുന്നതും അതിന്റെ അർത്ഥം മനസിലാക്കുന്നതും ആദ്യമായിട്ടായിരുന്നു.

ബൈബിൾ വായനയ്ക്കുശേഷം പ്രാർത്ഥനയ്ക്കായ് ക്ഷണിക്കപ്പെട്ടു. ‘ഞാൻ ഇവിടെയാണെങ്കിലും ഞാൻ എന്തിലാണ് വിശ്വസിക്കുന്നതെന്ന് എനിക്കറിയില്ല,’ അതായിരുന്നു ആ ക്ഷണത്തിനുള്ള മറുപടി. അവരെല്ലാം ചേർന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന സമയത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു അവുഭവം എനിക്കുണ്ടായി. പരിശുദ്ധാത്മാവിന്റെ ആഗമനമായിരുന്നു അതെന്ന് ഞാൻ തിരിച്ചറിയുന്നു. ഞാൻ ആരാണെന്ന് എനിക്കുതന്നെ ദൈവം വെളിപ്പെടുത്തിത്തന്ന സമയമായിരുന്നു അത്.

അതിനുശേഷം സ്വവർഗലൈഗീകതയോട് വിടപറയാൻ എനിക്ക് പ്രയാസമുണ്ടായില്ല. അതിനായി ഞാൻ കൂടുതലായൊന്നും ചെയ്തില്ല, ക്രിസ്തുവിനെ കണ്ടെത്തിയതല്ലാതെ. സ്വവർഗ വിവാഹത്തിനുവേണ്ടി വാദിക്കുകയും അതിനായുള്ള പ്രകടനങ്ങളിലും മറ്റും പങ്കെടുത്ത എന്റെ മാറ്റം സുഹൃത്തുക്കൾക്ക് വിശ്വസിക്കാനായില്ല. പക്ഷേ, എന്റെ മാനസാന്തരം യാഥാർത്ഥ്യമായിരുന്നു.

തന്നെത്തന്നെ ഉപേക്ഷിച്ച് ക്രിസ്തുവിനെ അനുഗമിക്കുക എന്നത് എത്രയോ ആനന്ദദായകമാണെന്നോ. ആ അനുഭവത്തിലേക്ക് സകലരും എത്തിയിരുന്നെങ്കിലെന്നാണ് എന്റെ ആഗ്രഹം. അത് ലോകം തരുന്ന സന്തോഷമല്ല മറിച്ച്, ദൈവത്തിൽനിന്ന് വരുന്ന ആനന്ദമാണ്. ഒരിക്കലും മാറ്റം വരാത്ത, അവിടുത്തെ സ്‌നേഹം ഞാൻ തിരിച്ചറിഞ്ഞു. അവിടുന്ന് എന്നെ ഉപേക്ഷിക്കുകയോ തള്ളിക്കളയുകയോ ഇല്ല.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?