Follow Us On

21

September

2020

Monday

ലബനൻ അപകടത്തിൽ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കൂ; കൂപ്പുകരങ്ങളോടെ വൈദികൻ

ലബനൻ അപകടത്തിൽ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കൂ; കൂപ്പുകരങ്ങളോടെ വൈദികൻ

ബെയ്‌റൂട്ട്: ഉഗ്രസ്‌ഫോടനങ്ങളിൽ നടുങ്ങി വിറയ്ക്കുന്ന ലബനീസ് ജനതയ്ക്കും രാജ്യത്തിനുംവേണ്ടി ആഗോള സമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ച് മാരോനൈറ്റ് സഭാ വൈദികൻ ഫാ. ചാർബൽ ബെയ്‌റൂത്തി. ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇന്നലെ സംഭവിച്ച സ്‌ഫോടനങ്ങളിൽ 70ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. 3000ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസ്വസ്ഥജനകമായ ഈ പശ്ചാത്തലത്തിലാണ്, സെന്റ് ചാർബെൽ സാംഗ്ച്വറി മുൻ ഡയറക്ടറായ ഇദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പ്രാർത്ഥന അഭ്യർത്ഥിച്ചത്.

‘ഞങ്ങളുടെ രാജ്യമായ ലബനനുവേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കാനാണ് ഇന്ന് ഈ വീഡിയോ തയാറാക്കുന്നത്. നിങ്ങൾ അറിഞ്ഞതുപോലെ, വലിയ സ്‌ഫോടനങ്ങളാണ് ഇന്ന് ബെയ്‌റൂട്ടിൽ ഉണ്ടായത്. നഗരത്തിന്റെ വലിയഭാഗവും തകർന്നു, അനേകർക്ക് ജീവൻ നഷ്ടമായി, അനേകർക്ക് പരിക്കേറ്റിട്ടുണ്ട്. നിങ്ങളുടെ പിന്തുണ തേടുകയാണ് ഞങ്ങൾ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കൂ,’ കൂപ്പുകരത്തോടെ അദ്ദേഹം അഭ്യർത്ഥിച്ചു.

രാസവസ്തുക്കൾ നിറച്ച വെയർഹൗസിൽ ഉണ്ടായ സ്വാഭാവിക സ്‌ഫോടനം എന്നാണ് നിഗമനം. അനേകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും സൂചനയുണ്ട്. ആദ്യം പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു. തുടർന്ന് വൻ ശബ്ദത്തോടെ സ്‌ഫോടനം നടക്കുകയും അഗ്‌നിഗോളം ആകാശത്തേക്ക് ഉയരുകയും ചെയ്തു. ഉടൻ തന്നെ നഗരം മുഴുവനും കനത്ത പുകയിൽ മൂടി. ഏതാണ്ട് 10 കിലോ മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ബെയ്‌റൂട്ടിൽനിന്ന് 125 മൈൽ അകലെ സ്ഥിതിചെയ്യുന്ന സൈപ്രസുവരെ സ്‌ഫോടന ശബ്ദമെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് അപകടമാണോ, മനുഷ്യനിർമിത സ്‌ഫോടനമാണോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് യു.എൻ വക്താവിന്റെ പ്രതികരണം. എന്നാൽ, 2005ൽ ട്രക്ക് ബോംബ് ആക്രമണത്തിൽ മുൻ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരി ഉൾപ്പെടെ 21 പേരെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം എന്നത് ചില സംശയങ്ങൾ ഉണർത്തുന്നുണ്ടെന്നും നിരീക്ഷണങ്ങളുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?