Follow Us On

21

September

2020

Monday

ചോരക്കുഞ്ഞിനെ ഉമ്മവെച്ച് പരിശുദ്ധ ദൈവമാതാവ്; ‘ഔവർ ലേഡി ഓഫ് ലൈഫി’ന് പിന്നിൽ മാതാവിന്റെ കരം!

ചോരക്കുഞ്ഞിനെ ഉമ്മവെച്ച് പരിശുദ്ധ ദൈവമാതാവ്; ‘ഔവർ ലേഡി ഓഫ് ലൈഫി’ന് പിന്നിൽ മാതാവിന്റെ കരം!

മെക്‌സിക്കോ സിറ്റി: ഗർഭച്ഛിദ്രത്തിന് മെക്‌സിക്കോയിൽ നിയമസാധുത നൽകാനുള്ള നീക്കം തടഞ്ഞ സുപ്രീം കോടതി വിധിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ് ചോരക്കുഞ്ഞിനെ വാരിപ്പുണർന്ന് ഉമ്മവെക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ചിത്രം. ക്രിസ്തുവിശ്വാസിയും വാട്ടർ കളർ സ്‌പെഷലിസ്റ്റുമായ മെക്‌സിക്കൻ ആർട്ടിസ്റ്റ് അന ലോറ സലാസറാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ ചിത്രത്തിന്റെ സൃഷ്ടാവ്.

‘ഔർ ലേഡി ഓഫ് ലൈഫ്’ എന്ന് പേരിട്ട ഈ ചിത്രം മെക്‌സിക്കൻ സിറ്റി സാന്താ ഫെയിലെ സാൻ ജോസാരിയ ഇടവക ദൈവാലയത്തിലാണ് പ്രദർശിപ്പിച്ചത്. ‘എന്റെ ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിന് നന്ദി പറയാൻ കലയെ മാധ്യമമാക്കിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനെതിരായ കോടതി വിധിയിൽ പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രമാണിത്. മനുഷ്യരെ ജീവന്റെ മൂല്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം,’ അന പറഞ്ഞു.

ഈ ചിത്രം വൈറലാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. പരിശുദ്ധ അമ്മയുടെ കരങ്ങൾ ഇതിന് പിന്നിലുണ്ട്. അമ്മയുടെ കരങ്ങളിലെ ഒരു ഉപകരണം മാത്രമാണ് താൻ. നിരപരാധികളായ കുട്ടികളുടെ മരണങ്ങൾ ഒഴിവാക്കാനും ജനനത്തിനു മുമ്പോ ജനിച്ചതിനു ശേഷമോ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാനും ഈ ചിത്രം ഉപയോഗപ്പെടട്ടെ എന്നാണ് തന്റെ പ്രാർത്ഥനയെന്നും അന കൂട്ടിച്ചേർത്തു.

തന്റെ നാലാമത്തെ കുഞ്ഞ് ജനിക്കുംമുമ്പ് മരിച്ചുപോയ അവസ്ഥയും ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള വ്യക്തികൂടിയാണ് അന. സാൻ ജോസാരിയ ഇടവകാംഗമായ അവർ ദൈവാലയത്തിലെ പ്രവർത്തനങ്ങൾക്ക് തന്റെ കലാവൈഭവം ഇതിനുമുമ്പും വിനിയോഗിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ഫ്രാൻസിസ്‌കോ കാന്റോ പറയുന്നു: ‘ഇടവകയിൽ ജപമാലയുടെ രഹസ്യങ്ങളുടെ മനോഹരമായ ചിത്രങ്ങളും അന തയാറാക്കി നൽകിയിട്ടുണ്ട്.’

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?