Follow Us On

01

December

2020

Tuesday

അര്‍ച്ചന സോറംഗിനെ സിസിബിഐ അഭിനന്ദിച്ചു

അര്‍ച്ചന സോറംഗിനെ സിസിബിഐ അഭിനന്ദിച്ചു

ഐക്യരാഷ്ട്രസഭയുടെ ഏഴംഗ യുവജന കാലാവസ്ഥാ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റൂര്‍ക്കലാ രൂപതാംഗമായ അര്‍ച്ചനാ സോറംഗിനെ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്‌സ് ഓഫ് ഇന്ത്യ അഭിനന്ദിച്ചു. കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളെക്കുറിച്ച് ഐക്യരാഷ്ട്രസയെ ഉപദേശിക്കാനായി നിയമിച്ചിരിക്കുന്ന ഏഴംഗ യുവജന ഉപദേശക കൂട്ടായ്മയിലെ ഏക ഇന്ത്യന്‍ സ്വദേശിനിയാണ് അര്‍ച്ചന. ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിലെ സജീവ പ്രവര്‍ത്തകയായ അര്‍ച്ചന ഒഡീഷയിലെ സുന്ധര്‍ഗാര്‍ഹ് ജില്ലയിലാണ് ജനിച്ചത്.
നേരത്തെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ജനീവയില്‍ 2019 ഒക്‌ടോബര്‍ 14-ന് നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ഇന്ത്യയിലെ തദ്ദേശീയരായ യുവജനങ്ങളെ പ്രതിനിധീകരിച്ച് അര്‍ച്ചന പങ്കെടുത്തിരുന്നു. അര്‍ച്ചനയ്ക്ക് പുറമെ സമിതിയിലുള്ള മറ്റ് ആറംഗങ്ങള്‍ യുഎസ്, സുഡാന്‍, ഫിജി, മൊള്‍ഡോവാ,ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?