Follow Us On

21

September

2020

Monday

അക്രൈസ്തവ സഹോദരങ്ങള്‍ക്കും കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലങ്ങറങ്ങാട്ട്

അക്രൈസ്തവ സഹോദരങ്ങള്‍ക്കും കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലങ്ങറങ്ങാട്ട്

ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമല്ല അക്രൈസ്തവ സഹോദരങ്ങള്‍ക്കും വേണ്ടിവന്നാല്‍ രൂപതയ്ക്ക് വെളിയിലും രൂപതയില്‍ രൂപീകരിച്ച കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കണമെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.  പാലാ രൂപതയുടെ നേതൃത്വത്തില്‍ പാലാ സമരിറ്റന്‍സ് എന്ന പേരില്‍ രൂപീകരിച്ച കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. രൂപതയിലെ എല്ലാ ഭാഗത്തും വോളണ്ടിയേഴ്‌സിനെ വിന്യസിക്കത്തക്ക വിധത്തില്‍ 17 ഫൊറോനകളില്‍ നിന്നും ഓരോ വൈദികനും ഓരോ അല്മായ നേതാവും നേതൃത്വം നല്‍കത്തക്ക വിധത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.   എ. കെ. സി. സി., ഡി. സി. എം. എസ്., കുടുംബക്കൂട്ടായ്മ, വിശ്വാസ പരിശീലകര്‍, പിതൃവേദി, സ്വാശ്രയ കര്‍ഷക സംഘങ്ങള്‍, എസ്. എം. വൈ. എം,  കെ. സി. വൈ. എം. എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഫോഴ്‌സ് റെഡി ആയിരിക്കുന്നത്.
കോവിഡ് സപ്പോര്‍ട്ട് ടാസ്‌ക്ക് ഫോഴ്‌സ് എന്ന പേരില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സംഘം അതിരൂപതയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് അതിരൂപതയുടെ നേതൃത്വത്തില്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത നേതൃത്വത്തിലാണ് ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?