Follow Us On

21

September

2020

Monday

സ്‌ഫോടനത്തിൽ വിറങ്ങലിച്ച ലെബനീസ് രാജ്യത്തിനും ജനതയ്ക്കും വേണ്ടി പ്രാർത്ഥിച്ച് പാപ്പ

സ്‌ഫോടനത്തിൽ വിറങ്ങലിച്ച ലെബനീസ് രാജ്യത്തിനും ജനതയ്ക്കും വേണ്ടി പ്രാർത്ഥിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടങ്ങളുടെ നടുക്കത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന ലെബനീസ് ജനതയ്ക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ലെബനീസ് ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും വിശ്വാസീസമൂഹത്തോട് പാപ്പ ആഹ്വാനം ചെയ്തു. പൊതുദർശമധ്യേ നൽകിയ സന്ദേശത്തിലാണ്, ലബനീസ് ജനതയ്ക്ക് ഒന്നടങ്കവും വിശിഷ്യാ, സ്‌ഫോടനത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കുവേണ്ടി പാപ്പ പ്രാർത്ഥിച്ചത്. ക്ലേശകരമായ പ്രതിസന്ധികളെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ലെബനന് അതിജീവിക്കാനാകട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു.

‘ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി, അനേകർക്ക് ഗുരുതരമായി പരിക്കേറ്റു. അവർക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ എല്ലാ ഘടകങ്ങളെയും സമർപ്പിച്ച് ലബനനുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. അത്യന്തം പരിതാപകരവും വേദനാജനകവുമായ സന്ദർഭമാണിത്. ഗുരുതരമായ ഈ ക്ലേശങ്ങൾ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ ലബനന് അതിജീവിക്കട്ടെ,’ പറഞ്ഞു.

ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇന്നലെ സംഭവിച്ച സ്‌ഫോടനങ്ങളിൽ 70ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. 3000ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാസവസ്തുക്കൾ സൂക്ഷിച്ച വെയർഹൗസിൽ ഉണ്ടായ സ്വാഭാവിക സ്‌ഫോടനം എന്നാണ് നിഗമനം. അനേകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായും സൂചനയുണ്ട്. നഗരത്തിന്റെ വലിയഭാഗം തകർന്നു.

ആദ്യം പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയർന്നു. തുടർന്ന് വൻ ശബ്ദത്തോടെ സ്‌ഫോടനം നടക്കുകയും അഗ്‌നിഗോളം ആകാശത്തേക്ക് ഉയരുകയും ചെയ്തു. ഉടൻ തന്നെ നഗരം മുഴുവനും കനത്ത പുകയിൽ മൂടി. ഏതാണ്ട് 10 കിലോ മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ബെയ്‌റൂട്ടിൽനിന്ന് 125 മൈൽ അകലെ സ്ഥിതിചെയ്യുന്ന സൈപ്രസുവരെ സ്‌ഫോടന ശബ്ദമെത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?