Follow Us On

28

March

2024

Thursday

കേരളത്തില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിക്കരുത്

കേരളത്തില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിക്കരുത്

കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍.
ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ അക്രമങ്ങളുടെ മറ്റൊരു പതിപ്പ് ഇന്ത്യയിലും രൂപപ്പെട്ടു വരുന്നത് ക്രൈസ്തവ സമൂഹം  കാണാതെ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി കെസിബിസിയും കഴിഞ്ഞനാളില്‍ സീറോ മലബാര്‍ സഭാ സിനഡും കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ അജണ്ടകളെക്കുറിച്ച് വ്യക്തമായ പഠനങ്ങളിലൂടെ നല്‍കിയ സൂചനകള്‍ അക്ഷരംപ്രതി ശരിയാണൈന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും മാത്രമല്ല, അയല്‍ രാജ്യമായ ശ്രീലങ്കയിലും ക്രൈസ്തവര്‍ക്കുനേരെയുണ്ടായ ഭീകരാക്രമങ്ങളുടെ അടിവേരുകള്‍ എവിടെയെന്ന് വിവിധ രാജ്യാന്തര ആഭ്യന്തര അന്വേഷണ ഏജന്‍സികള്‍ അക്കമിട്ട് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്ന് അഡ്വക്കേറ്റ് വിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?