Follow Us On

21

September

2020

Monday

ഫാ. ബാബു പാണാട്ടുപറമ്പില്‍ റോമിലെ സീറോ മലബാര്‍ മൈനര്‍ ബസിലിക്ക റെക്ടര്‍

ഫാ. ബാബു പാണാട്ടുപറമ്പില്‍ റോമിലെ സീറോ മലബാര്‍ മൈനര്‍ ബസിലിക്ക റെക്ടര്‍
റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സീറോമലബാര്‍സഭയ്ക്കു റോം രൂപത നല്‍കിയ സാന്താ അനസ്താസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി തൃശൂര്‍ അതിരൂപതയിലെ വൈദികനായ ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി.  റോം രൂപതയുടെ അതിര്‍ത്തിയില്‍ താമസിക്കുന്ന സീറോമലബാര്‍ വിശ്വാസികളുടെ ചാപ്ലെയിനായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശപ്രകാരമാണ് റോം രൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ഡൊണാത്തിസ് പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. അരണാട്ടുകര ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരവേയാണു റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ഉത്തരിവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്. 2021 സെപ്റ്റംബര്‍ ഒന്നിന് ഫാ. പാണാട്ടുപറമ്പില്‍ ചുമതലയേല്‍ക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?