Follow Us On

21

September

2020

Monday

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതി

കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വരുമാന  സാധ്യതകള്‍ വനിതകള്‍ക്കായി  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെ കോട്ടയം  അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ  നേതൃതത്തില്‍  അമേരിക്കയിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ മേഖലയില്‍ തയ്യല്‍  മെഷീനുകള്‍ വിതരണം ചെയ്തു. മെഷീനുകളുടെ വിതരണോദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു, മോനിപ്പള്ളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍, ഉഴവൂര്‍ മേഖല കോര്‍ഡിനേറ്റര്‍ സൗമ്യ ജോയി, ഉഴവൂര്‍ അനിമേറ്റര്‍ റാണി ടോമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മേഖലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 8 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ ലഭ്യമാക്കിയത്. ഉഷ കമ്പനിയുടെ മോട്ടോറോടു കൂടിയ അബ്രല മെഷീനുകളാണ് ലഭ്യമാക്കിയത്. ലോക് ഡൗണ്‍  മൂലം  വീട്ടില്‍  ഇരിക്കുന്ന  വനിതകള്‍ക്ക് കോവിഡ് പ്രധിരോധത്തിനായുള്ള  മാസ്‌ക്  ഉള്‍പ്പടെയുള്ള  തയ്യല്‍  ജോലികള്‍  ചെയ്തു  വരുമാനം  കണ്ടെത്തുവാന്‍ അവസരം  ഒരുക്കുക  എന്ന  ലക്ഷ്യത്തോടെ ആണ്  തയ്യല്‍ മെഷീന്‍ ചലഞ്ച് കെ.എസ്.എസ്.എസ് സംഘടിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?