Follow Us On

21

September

2020

Monday

എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തു; ശ്രദ്ധേയം ബാസ്‌ക്കറ്റ് ബോൾ താരത്തിന്റെ സാക്ഷ്യം

എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തു; ശ്രദ്ധേയം ബാസ്‌ക്കറ്റ് ബോൾ താരത്തിന്റെ സാക്ഷ്യം

ക്രിസ്റ്റി എൽസ

വംശീയത ഉൾപ്പെടെ അമേരിക്കൻ ജനത ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം യേശുക്രിസ്തുവാണെന്ന് ഏറ്റുപറഞ്ഞ് അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം ജോനാഥൻ ഐസക്. ‘ബ്രൂക്ലിൻ നെറ്റ്‌സു’മായുള്ള മത്‌സരത്തിനുശേഷം പ്രമുഖ ക്രിസ്റ്റ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ‘ഓർലാൻഡോ മാജിക്’ ടീം അംഗമായ ജോനാഥാൻ ഇക്കാര്യം വ്യക്തമാക്കിയത്. യേശുക്രിസ്തുവിന്റെ സുവിശേഷമാണ് നമുക്ക് രക്ഷ തരുന്നതെന്നും ജോനാഥൻ സാക്ഷ്യപ്പെടുത്തി.

മത്‌സരം ആരംഭിക്കുംമുമ്പ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്ററി’ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടീം അംഗങ്ങൾ മുട്ടിന്മേൽ നിന്നപ്പോൾ ജോനാഥാൻ അതിന് തയാറായിരുന്നില്ല. അതിന്റെ കാരണം തിരക്കിയപ്പോഴായിരുന്നു ആഫ്രോ- അമേരിക്കൻ വംശജൻകൂടിയായ ജോനാഥൻ തന്റെ ക്രിസ്തുവിശ്വാസം സാക്ഷിച്ചത്: ‘ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിൽ വിശ്വാസമുണ്ടെങ്കിലും ഈ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള ഉത്തരം ക്രിസ്തുവാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. യേശുക്രിസ്തുവിന്റെ സുവിശേഷത്തിൽ ആശ്രയിച്ചുള്ള ജീവിതമാണ് എന്റേത്.’

വംശീയത മാത്രമല്ല നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്. എങ്കിലും എല്ലാത്തിനുമുള്ള ഉത്തരം സുവിശേഷം മാത്രമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു: ‘ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ് നാം. എങ്കിലും ദൈവഹിതത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നാം ചെയ്യുന്നതും പറയുന്നതും. അത് പലപ്പോഴും വിരൽചൂണ്ടുന്നത് നമ്മുടെ ഉള്ളിലെ തന്നെ ഏറ്റവും മോശമായ തിന്മയിലേക്കാണ്. ഈ സാഹചര്യത്തിൽ ഒരു നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നി.’

തെറ്റുചെയ്യാത്തവരായി ആരുമില്ല. എന്നാൽ യേശുക്രിസ്തുവിന്റെ സുവിശേഷമാണ് നമുക്ക് രക്ഷ തരുന്നത്. യേശുക്രിസ്തു മനുഷ്യനായി അവതരിച്ചതും കുരിശുമരണം വരിച്ചതും നമ്മുടെ പാപപരിഹാരത്തിനു വേണ്ടിയാണെന്നും നമ്മോട് ഒരു ബന്ധം പുലർത്താൻ യേശു ആഗ്രഹിക്കുന്നുവെന്നും മനസിലാക്കിയാൽ ലോകത്തെ തകർക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും തരണം ചെയ്യാൻ കഴിയും. സുവിശേഷം നമ്മെ പരസ്പരം കൂടുതൽ അടുപ്പിക്കുകയും ദൈവകൃപ നമുക്ക് നൽകുകയും ചെയ്യും. സുവിശേഷം പോലെ ഹൃദയവുമായി ഉടപെടാൻ മറ്റൊന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോർജ് ഫ്‌ളോയിഡിന്റെ ദാരുണ മരണത്തെ തുടർന്ന് അമേരിക്കയിൽ ശക്തിയാർജിക്കുന്ന ‘ബ്ലാക് ലൈവ്‌സ് മാറ്റർ’ സംഘടനയുടെ ക്രൈസ്തവ വിരുദ്ധത മറനീക്കി പുറത്തുവരുന്ന സാഹചര്യത്തിൽ പ്രസക്തമാണ് ജോനാഥൻ ഐസക്കിന്റെ നിലപാട്. ബ്ലാക് ലൈവ്‌സ് മാറ്റർ എന്ന് എഴുതിയ ടീ ഷർട്ട് ധരിക്കാനും അദ്ദേഹം തയാറായില്ല. വംശീയ വിവേചനത്തിനെതിരായി 2013ൽ രൂപീകൃതമായ സംഘടനയുടെ നയപ്രഖ്യാപനത്തിലെ ക്രൈസ്തവ വിരുദ്ധ അജൻഡകൾ ചൂണ്ടിക്കാട്ടി ടെക്‌സസിലെ ടൈലർ രൂപതാ ബിഷപ്പ് ജോസഫ് സ്ട്രിക്ക്‌ലാൻഡ് ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?