Follow Us On

27

September

2020

Sunday

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കെസിബിസി  ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാംഗമാണ്. ഇന്ന് നടന്ന കെസിബിസി വര്‍ഷകാല സമ്മേളനമാണ് പുതിയ നിയമനം നടത്തിയത്. 10-ന് ചുമതലയേല്‍ക്കും.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.

കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ കോളജ് മാനേജര്‍, കത്തോലിക്ക കോണ്‍ഗ്രസിന്റെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും സംസ്ഥാന ഡയറക്ടര്‍, സീറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി, കേരള കാത്തലിക് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍, രൂപത ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാത കോളേജ് നാക് എ പ്ലസ് അംഗീകാരം നേടിയെടുത്തത് ജേക്കബ് പാലക്കാപ്പിള്ളിയുടെ മികവായി.

എഴുപുന്ന, കിഴക്കമ്പലം പള്ളികളില്‍ സഹവികാരിയായും ഇല്ലിത്തോട് പെരിയാര്‍മുഖം, വരാപ്പുഴ, ചേരാനല്ലൂര്‍ കല്യാണ്‍ രൂപതയിലെ വിവിധ പള്ളികളില്‍ വികാരിയായും സേവനം ചെയ്തു.

പാലയ്ക്കാപ്പിള്ളി പരേതരായ പി.ഒ. ഔസേഫും ത്രേസ്യാമ്മ ജേക്കബുമാണു മാതാപിതാക്കള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?