Follow Us On

21

September

2020

Monday

ബെയ്‌റൂട്ട് സ്‌ഫോടനം: മരണനേരത്തും കുരുശുരൂപം മുറുകെപ്പിടിച്ച് ജോ! തരംഗമാകുന്നു റിപ്പോർട്ടറുടെ സാക്ഷ്യം

ബെയ്‌റൂട്ട് സ്‌ഫോടനം: മരണനേരത്തും കുരുശുരൂപം മുറുകെപ്പിടിച്ച് ജോ! തരംഗമാകുന്നു റിപ്പോർട്ടറുടെ സാക്ഷ്യം

സച്ചിൻ എട്ടിയിൽ

ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനം കിലോമീറ്ററുകൾക്ക് അപ്പുറംവരെ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും, കൈയിൽ സൂക്ഷിച്ചിരുന്ന ക്രിസ്തുരൂപത്തിൽനിന്ന് പിടിവിടാതെ നിത്യതയിലേക്ക് യാത്രയായ യുവാവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ സാക്ഷ്യം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. ബെയ്‌റൂട്ട് തുറമുഖത്ത് ജോലി ചെയ്തിരുന്ന ജോ അക്കീക്കി എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു- ജോ തന്റെ കൈകളിൽ ഒരു കുരിശുരൂപം മുറുകെ പിടിച്ചിരിക്കുന്നു!

പ്രമുഖ മാധ്യമമായ ‘ഖലീജ് ടൈംസ്’ റിപ്പോർട്ടർ ക്രിസ്‌റ്റൈൻ വാക്കതാണ് ഈ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചത്. ‘തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മൂന്നു ദിവസം കുടുങ്ങിക്കിടന്ന ജോ അക്കീക്കി, ആ സമയം മുഴുവനും കൈയിലുണ്ടായിരുന്ന കുരിശിൽ മുറുകെപ്പിടിച്ച് പ്രാർത്ഥിക്കുകയായിരുന്നു, പ്രാർത്ഥിച്ചുകൊണ്ട് സാവധാനം അവൻ മരണം വരിച്ചു,’ ക്രിസ്‌റ്റൈൻ വാക്കത് ട്വീറ്ററിൽ കുറിച്ചു.

സ്‌ഫോടനം നടന്ന് മൂന്നു ദിവസത്തിനുശേഷമാണ്, ജോ അക്കീക്കി എന്ന 23 വയസുകാരന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയത്. ലെബനനിലെ നോട്ടർഡാം സർവകലാശാലയിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയായിരുന്ന ജോ പഠനാവശ്യത്തിനുള്ള പണം കണ്ടെത്താനാണ് ഒഴിവു സമയത്ത് തുറമുഖത്ത് ജോലിക്കാരനായത്.

ആഗസ്റ്റ് നാലിന് ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിൽ 145ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. 5000ൽപ്പരം പേർക്ക് പരിക്കേറ്റു. മൂന്ന് ലക്ഷത്തോളം പേർക്ക് വീട് നഷ്ടമായി. ‘സഫറിങ് ചർച്ച് ഫൗണ്ടേഷൻ’ എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം തുറമുഖത്തിന് സമീപമുണ്ടായിരുന്ന 10 ദൈവാലയങ്ങൾ തകർന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?