Follow Us On

21

September

2020

Monday

പ്രാർത്ഥനയോടെ ലെബനീസ് ജനതയ്ക്ക് പാപ്പയുടെ അടിയന്തര സഹായം; കൈമാറിയത് രണ്ടര ലക്ഷം യൂറോ

പ്രാർത്ഥനയോടെ ലെബനീസ് ജനതയ്ക്ക് പാപ്പയുടെ അടിയന്തര സഹായം; കൈമാറിയത് രണ്ടര ലക്ഷം യൂറോ

വത്തിക്കാൻ സിറ്റി: ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ലെബനീസ് ജനതയ്ക്ക് അടിയന്തിര സഹായം എത്തിച്ച്‌ ഫ്രാൻസിസ് പാപ്പ. ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പ, അവർക്കുവണ്ടി പ്രാർത്ഥിക്കാൻ ഇക്കഴിഞ്ഞ ദിവസം വിശ്വാസീസമൂഹത്തോട് അഭ്യർത്ഥിച്ചിരുന്നു. അതിന് പിന്നാലെയാണ് അടിയന്തര സഹായമായി രണ്ടരലക്ഷം യൂറോ കൈമാറുന്ന വിവരം പുറത്തുവന്നത്.

പാപ്പയ്ക്കുവേണ്ടി ‘സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി’യാണ് ബെയ്‌റൂട്ടിലെ അപ്പസ്‌തോലിക കാര്യാലയത്തിന് തുക കൈമാറിയത്. ദുരിതബാധിതരോടുള്ള കരുതലിന്റെയും അടുപ്പത്തിന്റെയും അടയാളമായാണ് ഈ ധനസഹായമെന്നും വത്തിക്കാൻ വ്യക്തമാക്കി. ദുരതത്തിലായ പ്രദേശവാസികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും താൽക്കാലി താമസസ്ഥലം ഒരുക്കാൻ ‘കാരിത്താസ് ലെബനൻ’ ഉൾപ്പെടെയുള്ള സഭയുടെ സന്നദ്ധസംഘടനകൾ പ്രവർത്തന നിരതരാണ്.

ആഗസ്റ്റ് നാലിന് ലബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിൽ സംഭവിച്ച സ്‌ഫോടനത്തിൽ 145ൽപ്പരം പേർ കൊല്ലപ്പെട്ടെന്നാണ് ഇതുവരെയുള്ള വിവരം. 5000ൽപ്പരം പേർക്ക് പരിക്കേറ്റു. മൂന്ന് ലക്ഷത്തോളം പേർ ഭവനരഹിതരായി. തുറമുഖത്തെ വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ശേഖരത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. അതീവ ഗുരുതരനിലയിൽ കഴിയുന്നവരുടെ എണ്ണം ഏറെയായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?