Follow Us On

27

September

2020

Sunday

സ്‌ഫോടനമധ്യേ മൂന്നു പുതുജീവിതങ്ങൾക്ക് കാവലായ് നഴ്‌സമ്മ! ബെയ്‌റൂട്ടിലെ മാലാഖയെ അഭിനന്ദിച്ച് ലോകം

സ്‌ഫോടനമധ്യേ മൂന്നു പുതുജീവിതങ്ങൾക്ക് കാവലായ് നഴ്‌സമ്മ! ബെയ്‌റൂട്ടിലെ മാലാഖയെ  അഭിനന്ദിച്ച് ലോകം

ബെയ്‌റൂട്ട്: ‘ആയിരം വാക്കുകളേക്കാൾ ശക്തം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ നിരയിലേക്ക് പ്രവേശിക്കുകയാണ് ബെയ്‌റൂട്ടിൽനിന്നുള്ള നാലു മാലാഖമാരുടെ ചിത്രം! സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ലെങ്കിലും ദുരന്തമുഖത്തും പ്രത്യാശയുടെ കിരണമായ് മാറിക്കഴിഞ്ഞു മൂന്ന് നവജാത ശിശുക്കളെ മാറോടണച്ചു പിടിച്ചിരിക്കുന്ന നഴ്‌സിന്റെ ചിത്രം. പേരറിയാത്ത ആ മാലാഖയ്ക്ക് അഭിനന്ദനം നേരുന്ന തിരക്കിലാണിപ്പോൾ ലോകം.

ബെയ്‌റൂട്ടിലെ ‘അൽ റൗം’ ആശുപത്രി എന്നറിയപ്പെടുന്ന സെന്റ് ജോർജ് ആശുപത്രിയിൽനിന്ന് ബിലാൽ മരിയെ ജോവിച്ച് എന്ന ഫോട്ടോ ജേർണലിസ്റ്റ് പകർത്തിയ ചിത്രം രാജ്യാതിർത്തികൾ കടന്നും പ്രചരിക്കുകയാണ്. ‘യുദ്ധമുഖത്തുൾപ്പെടെ 16 വർഷം പിന്നിടുന്ന പ്രസ് ഫോട്ടോഗ്രഫി ജീവിതത്തിൽ, ഇതുപോലൊരു രംഗം ഞാൻ കണ്ടിട്ടില്ല’, എന്ന കുറിപ്പോടെ ബിലാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോ തരംഗമായിക്കഴിഞ്ഞു.

സ്‌ഫോടനത്തിൽ മരിച്ചവരും പരിക്കേറ്റവരുമായ നിരവധിപേർ സമീപത്തുണ്ടെങ്കിലും മൂന്നു കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുന്ന നഴ്‌സിന്റെ ചിത്രം ബെയ്‌റൂട്ടിന്റെ ഉയിർപ്പിന് കാഹളമാകുമെന്നാണ് പലരും കമന്റുചെയ്തിരിക്കുന്നത്. സ്‌ഫോടനം നടക്കുന്ന സമയം നഴ്‌സ് പ്രസവ വാർഡിലായിരുന്നുവത്രേ.

എന്നാൽ, സെന്റ് ജോർജ് ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്. രണ്ട് സന്ദർശകരും നാല് നഴ്‌സുമാരും ഉൾപ്പെടെ 12 പേരാണ് അവിടെ മരിച്ചത്. നിരവധി രോഗികൾക്ക് ഗുരുതരമായ് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിന്റെ 80% നശിച്ചു, 50% ഉപകരണങ്ങൾ ഉപയോഗശൂന്യമായി.

ബെയ്‌റൂട്ട് തുറമുഖത്തെ വെയർ ഹൗസിലുണ്ടായ ഫോടനത്തിൽ 145ൽപ്പരം പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 5000ൽപ്പരം പേർക്ക് പരിക്കേറ്റു, മൂന്നു ലക്ഷം പേർക്ക് വീടുകൾ നഷ്ടമായി. സ്‌ഫോടനംമൂലം അന്തരീക്ഷത്തിൽ കലർന്ന രാസവസ്തുക്കൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലെബനൻ ആരോഗ്യമന്ത്രി പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയണ്ടെന്നും
വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?