Follow Us On

27

September

2020

Sunday

ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം

ഗൾഫിലെ പൗരസ്ത്യ സഭകൾക്കായി പാപ്പയുടെ സുപ്രധാന നടപടി; പ്രതീക്ഷയോടെ സീറോ മലബാർ, സീറോ മലങ്കര സമൂഹം

ജൂഡ്‌സൺ കൊച്ചുപറമ്പൻ

ഗൾഫ് മേഖലയിലെ പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കൽ സഭകളുടെ അധികാര പരിധി വർദ്ധിപ്പിച്ച പേപ്പൽ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി സീറോ മലബാർ, സീറോ മലങ്കര വിശ്വാസീസമൂഹം. പാത്രിയർക്കൽ പദവിയുള്ള ആറ് വ്യക്തിസഭകൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് സമീപഭാവിയിൽ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ സഭകൾക്കുകൂടി ബാധകമാകുമെന്ന പ്രതീക്ഷയിലാണ് ഗൾഫിലെ സീറോ മലബാർ, സീറോ മലങ്കര സഭാംഗങ്ങൾ. സീറോ മലബാർ പ്രവാസികൾ ഏറ്റവും കൂടുതലുള്ള മേഖലയുമാണ് ഗൾഫ്.

പാത്രിയർക്കൽ പദവിയുള്ള കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ എന്നീ വ്യക്തിസഭകൾക്കുവേണ്ടി ഇക്കഴിഞ്ഞ ദിവസമാണ് പാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഗൾഫ് മേഖലയിലെ പൗരസ്ത്യ സഭകളുടെ അജപാലന സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വത്തിക്കാൻ കൈക്കൊണ്ട സുപ്രധാന നടപടിയാണിത്. പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാരുടെ ദശകങ്ങളായുള്ള അപേക്ഷയിന്മേലാണ് വത്തിക്കാന്റെ നടപടി.

നിലവിൽ നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ ലത്തീൻ അപ്പസ്‌തോലിക വികാരിയാത്തുകളുടെ കീഴിലാണ് പൗരസ്ത്യ കത്തോലിക്കാ സഭകൾ ഗൾഫിൽ പ്രവർത്തിക്കുന്നത്. പുതിയ ഉത്തരവിലൂടെ പാത്രിയാർക്കീസുമാർക്ക് നേരിട്ട് അജപാലന ശുശ്രൂഷ നിർവഹിക്കാനാകും. പൗരസ്ത്യ സഭകളുടെ കാനോൻ നിയമപ്രകാരം ഈ പ്രദേശത്ത് സഭാസിനഡുകൾക്ക് വത്തിക്കാന്റെ അനുമതിയോടെ വികാരിയത്തുകളോ രൂപതകളോ സ്ഥാപിക്കാനും അവകാശം ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?