Follow Us On

25

October

2020

Sunday

നൈജീരിയൻ ഭരണകൂടം നിഷ്‌ക്രിയം; ദൈവീക ഇടപെടൽ യാചിച്ച് 40 ദിന പ്രാർത്ഥന

നൈജീരിയൻ ഭരണകൂടം നിഷ്‌ക്രിയം; ദൈവീക ഇടപെടൽ യാചിച്ച് 40 ദിന പ്രാർത്ഥന

അബൂജ: വംശഹത്യയ്ക്ക് സമാനമെന്നോണം ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ നൈജീരിയയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ദൈവീക ഇടപെടൽ യാചിച്ച് 40 ദിന പ്രാർത്ഥയ്ക്ക് ആഹ്വാനം നൽകി സഭാനേതൃത്വം. ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ കൊന്നൊടുക്കുമ്പോഴും നൈജീരിയൻ ഭരണകൂടം തുടരുന്ന നിഷ്‌ക്രിയത്വത്തിന്റെ പശ്ചാത്തലത്തിൽ സഭ നൽകിയ പ്രാർത്ഥനാ ആഹ്വാനം അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.

രാജ്യത്തെ അരക്ഷിതാവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തിര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ടും പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് സഭാ നേതൃത്വം പ്രാർത്ഥനാ ആഹ്വാനം നൽകിയത്. ഓഗസ്റ്റ് 22 മുതലാണ് 40 ദിവസത്തെ പ്രത്യേക പ്രാർത്ഥനയ്ക്ക് തുടക്കമാകുന്നത്.

‘രാജ്യത്ത് അരക്ഷിതാവസ്ഥയും ഭീകരപ്രവർത്തനങ്ങളും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സർവരും ഇടപെടണം. അക്രമികളെ നീതിപീ~ത്തിന് മുന്നിൽ കൊണ്ടുവരണം. മതമൗലികവാദികളുടെ ക്രൂരതയ്ക്ക് ഇരയായവർക്ക് നീതി ലഭിക്കണം. നീതി ഇല്ലാത്തിടത്തും നീതി നടപ്പാക്കാത്തിടത്തും സമാധാനം ഉണ്ടാവില്ല. സമാധാനമില്ലാത്തിടത്ത് വികസനവും സാധ്യമല്ല,’ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് അഗസ്റ്റിൻ ഒബിയോറ വ്യക്തമാക്കി.

അഴിമതി ഇല്ലാതാക്കും, ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കും, സമ്പദ് വ്യവസ്ഥയുടെ ഉയർച്ച, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും എന്നിങ്ങനെ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന കാര്യവും മെത്രാൻ സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസങ്ങളിൽ കഡുണ, സോകോട്ട സംസ്ഥാനങ്ങളിൽ ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് രാജ്യത്തെ ക്രമസമാധാനം പാലനം ഉറപ്പാക്കാനുള്ള ശ്രമങ്ങളിൽ ദൈവീക ഇടപെടൽ യാചിച്ച് 40 ദിന പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്. എല്ലാവരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഉപകരണങ്ങളാകാനും എല്ലാവർക്കും നീതി ലഭിക്കാനും അക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് നിത്യശാന്തി ലഭിക്കാനും വേണ്ടി പ്രാർത്ഥിച്ചുമാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?