Follow Us On

29

March

2024

Friday

കാണ്ടമാല്‍ കലാപത്തിന്റെ 12-ാം വാര്‍ഷികത്തിന് 12 ദിവസത്തെ പ്രാര്‍ത്ഥനകള്‍

കാണ്ടമാല്‍ കലാപത്തിന്റെ 12-ാം വാര്‍ഷികത്തിന് 12 ദിവസത്തെ പ്രാര്‍ത്ഥനകള്‍

ഭൂവനേശ്വര്‍ (ഒഡീഷ): ഹൃദയം നുറുക്കുന്ന വേദനകളെയും നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളെയും സ്‌നേഹത്തിന്റെ തൈലം പുരട്ടിയ പ്രാര്‍ത്ഥനകളുമായി എതിരേല്ക്കുകയാണ് കാണ്ടമാലിലെ ക്രൈസ്തവ വിശ്വാസികള്‍. ഓഗസ്റ്റ് 23-ന് കാണ്ടമാല്‍ കലാപത്തിന്റെ 12-ാം വാര്‍ഷികമാണ്. 12 ദിവസം നീളുന്ന പ്രാര്‍ത്ഥനകള്‍ ഓഗസ്റ്റ് 11-ന് ആരംഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ ഹൃദയപൂര്‍വം ലോകം മുഴുവനുമുള്ള വിശ്വാസികള്‍ പങ്കുചേരണമെന്നാണ് അവരുടെ ആഗ്രഹം. സ്വതന്ത്ര്യ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുവര്‍ക്കു നേരെ നടന്ന ഏറ്റവും വലിയ നരനായാട്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കാണ്ടമാല്‍ കലാപത്തിന്റെ ബാക്കിപത്രങ്ങളായി ക്രൈസ്തവരായ 7 നിരപരാധികള്‍ 11 വര്‍ഷം ജയിലില്‍ അടക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ അവര്‍ക്ക് ജാമ്യം ലഭിച്ചത്.

കാണ്ടമാല്‍ കലാപത്തിന്റെ കാരണമായ ഹിന്ദു സന്യാസി സ്വാമി ലക്ഷമണാനന്ദ സരസ്വതിയുടെ കൊലപാതകുറ്റം ചുമത്തപ്പെട്ടാണ് അവര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ അന്നുതന്നെ ഏറ്റെടുത്തിരുന്നെങ്കിലും നിയമപാലകരും രാഷ്ട്രീയ നേതൃത്വവും കൂട്ടുചേര്‍ന്ന് നടത്തിയ ഗൂഢാലോചനയില്‍ അവര്‍ ഇരകളാക്കപ്പെടുകയായിരുന്നു.  പ്രതികളാക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയേണ്ടത് നീതിബോധമുള്ള ഏതൊരാളിന്റെയും ആവശ്യമാണ്. അല്ലെങ്കില്‍ അടുത്ത തലമുറ പഠിക്കുന്ന ചരിത്രപാഠങ്ങളില്‍ ക്രൈസ്തവരുടെ പേരില്‍ ആരോപിക്കപ്പെടും ആ വര്‍ഗീയ ലഹളയുടെ ഉത്തരവാദിത്വവും.

വിശ്വാസത്തെ തള്ളിപ്പറയാത്തതിന്റെ പേരില്‍ 100-ലധികം പേര്‍ രക്തസാക്ഷികളാക്കപ്പെടുകയും 300-ലധികം ദൈവാലയങ്ങളും 5600-ഓളം ക്രൈസ്തവ  ഭവനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. 56,000 -ത്തോളം പേര്‍ക്ക് ജീവന്‍ രക്ഷിക്കുന്നതിനായി വനത്തില്‍ അഭയംപ്രാപിക്കേണ്ടി വന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?