Follow Us On

28

October

2020

Wednesday

നീതികിട്ടുവരെ പോരാട്ടം തുടരും: മാര്‍ ഇഞ്ചനാനിയില്‍

നീതികിട്ടുവരെ പോരാട്ടം തുടരും: മാര്‍ ഇഞ്ചനാനിയില്‍

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, പി.പി മത്തായിയുടെ കുടുംബത്തിന്  നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ഇഞ്ചനാനിയില്‍. മത്തായിയുടെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് വനംവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.വി. സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കുറ്റക്കാരായ വനപാലകരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെങ്കില്‍ കര്‍ഷകപ്രക്ഷോഭം   സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ജോയി കണ്ണന്‍ചിറയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തിയത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട മലങ്കര രൂപതാധ്യക്ഷന്‍ മാര്‍  സാമുവല്‍  ഐറാനിയോസ് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ കണ്‍വീനര്‍ ബിജു കെ.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?