Follow Us On

20

October

2020

Tuesday

വ്യവസായിക സംരംഭങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പുവരുത്തണം: കെസിബിസി

വ്യവസായിക സംരംഭങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പുവരുത്തണം: കെസിബിസി

കൊച്ചി: വ്യവസായിക സംരംഭങ്ങള്‍ക്കുവേണ്ടി  കുടിയിറക്കപ്പെടുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി. കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ (ഇഐഎ) കരടു നിര്‍ദ്ദേശങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ആരാഞ്ഞുകൊണ്ടുള്ള അറിയിപ്പില്‍ കെസിബിസിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പല വ്യവസായങ്ങളുടെയും വികസനസംരംഭങ്ങളുടെയും കാര്യത്തില്‍  പൊതുസമൂഹത്തിനുള്ള ഉത്ക്കണ്ഠയും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള മാര്‍ഗം  ഇല്ലാതായിരിക്കുന്നു. ഇത്തരം സംരംഭങ്ങള്‍ സംബന്ധിച്ച് കൃത്യമായ പാരിസ്ഥിതിക വിലയിരുത്തല്‍  നടത്തുന്നതിനും പരിഹാരം നേടുന്നതിനുമുള്ള വകുപ്പുകള്‍ ഡ്രാഫ്റ്റില്‍ തുടര്‍ന്നും ഉണ്ടാകണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

പാരിസ്ഥിതിക അനുമതിയോടെ മാത്രമേ വന്‍വികസനപദ്ധതികളും വ്യവസായ സംരംഭങ്ങളും തുടങ്ങാവൂ എന്ന നിബന്ധന തുടര്‍ന്നും നിലനിര്‍ത്തേണ്ടതാണ്. രണ്ടു ഹെക്ടറിലധികം വ്യാസമുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നേടണമെന്ന നിര്‍ദേശം കേരളംപോലെയുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?