Follow Us On

20

October

2020

Tuesday

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റു

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റു

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ പിഒസിയില്‍ നടന്ന ചടങ്ങിലാണു ചുമതലയേറ്റെടുത്തത്.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളി നിയമിതനായത്. ഫാ. വള്ളിക്കാട്ട് മാതൃ അതിരൂപതയായ തിരുവല്ലയുടെ ഹൈറേഞ്ച് മിഷന്റെ ചുമതല ഏറ്റെടുക്കും.

ഇതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബിഷപ്പുമാരായ ഡോ. ജോസഫ് കരിയില്‍, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഡോ. ജെയിംസ് ആനാപറമ്പില്‍, ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഏബ്രഹാം മാത്യു, റവ.ഡോ. ജോഷി മയ്യാറ്റില്‍, റവ.ഡോ. ജോണ്‍സണ്‍ പുതുശേരി, റവ.ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?