Follow Us On

28

March

2024

Thursday

ചെല്ലാനത്തിന് പാലായുടെ സാന്ത്വനം

ചെല്ലാനത്തിന് പാലായുടെ സാന്ത്വനം

പാലാ: കടല്‍ ക്ഷോഭത്തിന്റെ ദുരിതങ്ങള്‍ പേറുന്ന കൊച്ചിയിലെ ചെല്ലാനത്തിന് സാന്ത്വനവുമായി പാലായിലെ യുവജനങ്ങള്‍. പാലാ രൂപതയുടെ യുവജന പ്രസ്ഥാനമായ എസ് എം വൈ എം-  കെ സി വൈ എമ്മിന്റെ നേതൃത്വത്തില്‍ ചെല്ലാനത്ത് സഹായമെത്തിച്ചു. യാത്ര പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. സഹായം അര്‍ഹിക്കുന്നവരെ കണ്ട റിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ മനസുകാണിച്ച യുവാക്കളെ മാര്‍ കല്ലറങ്ങാട്ട് അഭിനന്ദിച്ചു.   തീരപ്രദേശങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലു മുള്ളവര്‍ക്ക്  പാര്‍ക്കാന്‍ ഇടമില്ലാതെ വന്നാല്‍ താന്‍  താമസിക്കുന്ന ബിഷപ്പ്‌സ്  ഹൗസ് ഉള്‍ പ്പെടെ രൂപതയുടെ എല്ലാ സ്ഥാപനങ്ങളും വിട്ടുനല്‍കുമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

ഭക്ഷണപദാര്‍ത്ഥങ്ങളും സാനിറ്ററി സാധനങ്ങളും കടലാക്രമണം തടയുന്നതിന് മണ്ണ് നിറയ്ക്കാനുള്ള പ്ലാസ്റ്റിക് ചാക്കുകളുമാണ് ചെല്ലാനത്ത് എത്തിച്ചത്. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍നിന്നും സന്യാസ ഭവനങ്ങളി ല്‍നിന്നും സമാഹരിച്ചതും സംഭാവനകളില്‍നിന്നുമാണ് ഇതിനുള്ള പണം കണ്ടെത്തിയത്.   വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപ്പറ മ്പില്‍, എസ് എം വൈ എം ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്മിത,  രൂപത പ്രസിഡന്റ് ബിബിന്‍ ചാമക്കാലയില്‍, സെബാസ്റ്റ്യന്‍ തോട്ടത്തില്‍,  കെവിന്‍ മുങ്ങാമാക്കല്‍, ബ്രദര്‍ അലോഷി ഞാറ്റുതൊട്ടിയില്‍, ഡയസ്,  സിജോ എന്നിവര്‍ സഹായ ശേഖരണത്തിന് നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?