Follow Us On

25

October

2020

Sunday

തീവ്രവാദത്തിന് സർക്കാരിന്റെ പണവും ഉപയോഗിക്കുന്നു? വാഗ്ദാനമല്ല, നടപടിയാണ് ആവശ്യമെന്നും ബിഷപ്പ്

തീവ്രവാദത്തിന് സർക്കാരിന്റെ പണവും ഉപയോഗിക്കുന്നു? വാഗ്ദാനമല്ല, നടപടിയാണ് ആവശ്യമെന്നും ബിഷപ്പ്

അബൂജ: നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് ആവർത്തിച്ചും സർക്കാരിന്റെ പണം പോലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം ഉന്നയിച്ചും സോകോട്ടോ രൂപതാ ബിഷപ്പ് മാത്യു ഹസൻ കുക്ക. നൈജീരിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് അറുതി വരുത്താൻ അന്താരാഷ്ട്രതലത്തിലുള്ള വാദ്ഗാനങ്ങളല്ല ഇടപെടലുകളാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് ക്രൈസ്തവർ ഉൾപ്പെടെ അഞ്ചു സന്നദ്ധപ്രവർത്തകരെ ഇസ്ലാമിക തീവ്രവാദികൾ വെടിവെച്ച് കൊല്ലുന്ന വീഡിയോ ഈയിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെ, സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡി’ന് നൽകിയ അഭിമുഖത്തിലാണ് നൈജീരിയയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം അക്കമിട്ട് നിരത്തിയത്.

മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2015മുതൽ ഇതുവരെ 12000 ക്രൈസ്തവർ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. 2020ന്റെ ആദ്യത്തെ രണ്ട് മാസങ്ങളിൽമാത്രം കൊല്ലപ്പെട്ടത് 350ൽപ്പരം ക്രൈസ്തവരാണ്. മൂന്നു ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായി. വംശീയ ഹത്യയ്ക്ക് സമാനമായ സാഹചര്യങ്ങളിലൂടെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോഴും നൈജീരിയൻ ഭരണകൂടം നിഷ്‌ക്രിയത്വം തുടരുകയാണ്.

‘അക്രമങ്ങളിലൂടെയും തട്ടിക്കൊണ്ടുപോകലൂടെയും തീവ്രവാദികൾ പണമുണ്ടാക്കുന്നു. തീവ്രവാദത്തിന് ലഭിക്കുന്ന പണത്തിന് വിവിധ ഉറവിടങ്ങളുണ്ട്. തീവ്ര ചിന്താഗതി ഉള്ളവർ സുരക്ഷ ഏജൻസികളിൽവരെ കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണവും തീവ്രവാദത്തിന് പോകുന്നുണ്ടോയെന്ന് സംശയമുണ്ട്. തീവ്രവാദികൾ തട്ടിക്കൊണ്ട് പോകുന്നവരെ മോചിപ്പിക്കാൻ വലിയ തുകകൾ സർക്കാർ ചെലവഴിക്കുന്നുണ്ട്.’

വിഷയത്തിൽ സൈനിക ഇടപെടൽ ആവശ്യമാണെന്നും ബിഷപ്പ് കുക്ക പറഞ്ഞു. സൈന്യത്തിന്റെ അലംഭാവമാണ് തീവ്രവാദികളെ ശക്തമാക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ പ്രതിരോധിക്കാൻ അന്താരാഷ്ട്ര ഇടപെടൽ വേണം. പാശ്ചാത്യരാജ്യങ്ങൾ തുടരുന്ന നിസംഗതയെയും ബിഷപ്പ് വിമർശിച്ചു. ‘അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമെല്ലാം നിരവധി വാഗ്ദാനങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം,’ ബിഷപ്പ് കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?