Follow Us On

20

October

2020

Tuesday

മാനസികവ്യഥയുള്ളവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണം; ശ്രദ്ധേയം ഓസ്‌ട്രേലിയൻ സഭയുടെ ആഹ്വാനം

മാനസികവ്യഥയുള്ളവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണം; ശ്രദ്ധേയം ഓസ്‌ട്രേലിയൻ സഭയുടെ ആഹ്വാനം

സിഡ്‌നി: കൊറോണ മൂലമുണ്ടായ അരക്ഷിതാവസ്ഥയുടെ നാളുകളിൽ മാനസികപ്രശ്‌നങ്ങളും വ്യഥകളും അനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് യേശുവിനെ അനുഗമിക്കണമെന്ന് വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയൻ കത്തോലിക്കാ സഭ. ഓഗസ്റ്റ് 30ന് ‘സാമൂഹ്യ നീതി ഞായർ’ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് കൊറോണാക്കാലത്ത് മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ട കാര്യം മെത്രാൻ സമിതി ചൂണ്ടിക്കാട്ടിയത്.

‘വിശ്വാസീസമൂഹവും ഭരണകൂടവും പൊതുസമൂഹവും മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട കാലമാണിത്. ജനങ്ങളിൽ ഉത്കണ്ഠയും നിരാശയും ഏറെ അനുഭവപ്പെടുന്ന ഈ കോവിഡ് കാലത്ത് നമ്മുടെ ഇടവകകളും സംഘടനകളും സമൂഹങ്ങളും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരെ തിരസ്‌കരിക്കുകയല്ല, മറിച്ച് സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഇടങ്ങളായി മാറണം,’ മെത്രാൻ സമിതിയുടെ സോഷ്യൽ ജസ്റ്റീസ് കമ്മീഷൻ പ്രതിനിധിയും സിഡ്‌നി അതിരൂപത സഹായമെത്രാനുമായ ടെറെൻസ് ബ്രാഡി വ്യക്തമാക്കി.

കൊറോണാ മൂലമുണ്ടായ പ്രശ്‌നങ്ങളും വെല്ലുവിളികളും അനേകരുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. അത് തടയാൻ ഭരണകൂടനും നയരൂപീകരണസംവിധാനങ്ങളും ജാഗരൂകരാകണം. പൊതുവായ നന്മയോടുള്ള നമ്മുടെ സമൂഹത്തിന്റെ പ്രതിബദ്ധതയിലേക്കാണ് ഏറ്റവും ദുർബലരായ അല്ലെങ്കിൽ പിന്നാക്കം നിൽക്കുന്നവരോടുള്ള നമ്മുടെ മനോഭാവം വിരൽചുണ്ടുന്നതെന്ന ഫ്രാൻസിസ് പാപ്പയുടെ ആശയവും മെത്രാൻ സമിതി എടുത്തുകാട്ടിയിട്ടുണ്ട്.

ബലഹീനരിൽനിന്നും പരിമിതികൾ നേരിടുന്നവരിൽനിന്നും സമൂഹം അകന്നുപോകുകയോ അവരെ അകറ്റുകയോ ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നുണ്ട്. യേശുക്രിസ്തു കാണിച്ചുതന്ന മാർഗമല്ല ഇത്. മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് നമുക്ക് യേശുവിനെ അനുഗമിക്കാം. നാമെല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണെന്ന് അംഗീകരിക്കുകയും ചെയ്യാം. അപ്പോൾ മാത്രമേ നാം യേശുക്രിസ്തുവിൽ ഒന്നാണെന്ന് പറയാൻ കഴിയൂ. അപ്പോൾ മാത്രമേ പൂർണതയിൽ ജീവിക്കാൻ സാധിക്കൂവെന്നും സന്ദേശം ചൂണ്ടിക്കാട്ടുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?