Follow Us On

20

October

2020

Tuesday

സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം

സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്നും രണ്ട് പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന കമ്മ്യൂണിറ്റിയില്‍നിന്ന് മിഷനറി സഹോദരന്മാരുടെയും മിഷനറി സഹോദരിമാരുടെയും ഓരോ പുതിയ മിഷനറി സമൂഹങ്ങള്‍ക്ക് അംഗീകാരം. രണ്ടു പുതിയ സമൂഹങ്ങളും സൊസൈറ്റി ഫോര്‍ അപ്പസ്‌തോലിക് ലൈഫ് എന്ന വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം.

പുതിയ സമൂഹങ്ങള്‍ക്ക് പബ്ലിക് പയസ് അസോസിയേഷന്‍സ് ആയി കമ്മ്യൂണിറ്റിയുടെ പേട്രണും ഡല്‍ഹി അതിരൂപ താധ്യക്ഷനുമായ ഡോ. അനില്‍ കുട്ടോയാണ് അംഗീകാരം നല്‍കിയത്. ഡല്‍ഹിയിലെ സാന്ത്വന പ്രാര്‍ത്ഥനാ ഭവനില്‍ ആര്‍ച്ച്ബിഷപ് ഡോ. കുട്ടോ രണ്ടു സമൂഹങ്ങളുടെയും ആരംഭവും സഹോദരിമാരുടെ പരിശീലനത്തിന്റെ ഉത്ഘാടനവും നിര്‍വഹിച്ചു.

ഫാ. ധീരജ് സാബു ആണ് പുതിയ രണ്ട് സമൂഹങ്ങളുടെയും സ്ഥാപകന്‍. മിഷനറി സഹോദരന്മാരുടെ പരിശീലനം ഫാ. ധീരജ് സാബു ഐ.എം.എസ് ഉം ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ നിയമിച്ച അതിരൂപതാ വൈദികനായ ഫാ. ഡെന്നി ജോര്‍ജ്ജും നിര്‍വഹിക്കും. മിഷനറി സഹോദരിമാരുടെ പരിശീലനത്തിന് സഹായിക്കുവാന്‍ സിസ്റ്റര്‍ ദിവ്യ തോമസ് സി.എച്ച്.എഫ്-നെ ഹോളിഫാമിലി ഡല്‍ഹി പ്രൊവിന്‍സില്‍നിന്നും നിയമിച്ചു. ഫാ. ഡെന്നി സഹോദരിമാരുടെ ചാപ്ലിനുമായിരിക്കും.

2003-ല്‍ സാന്ത്വന കമ്മ്യൂണിറ്റിക്ക് ഡല്‍ഹി അതിരൂപതയില്‍നിന്നും കാനോനിക അംഗീകാരം കിട്ടിയിരുന്നു. അതനുസരിച്ച് ഈ സമൂഹത്തില്‍ മിഷനറി കുടുംബങ്ങളും മിഷനറി സഹോദരിമാരും മിഷനറി സഹോദരന്മാരും മിഷനറി വൈദികരും (ഡീക്കന്മാരുള്‍പ്പെടെ) അംഗങ്ങളാ കാവുന്നതാണ്.

1989 ല്‍ ദൈവാത്മാവ് ധീരജ് സാബു ഐ.എം.എസിന് നല്‍കിയ ദൈവിക പ്രചോദനത്തോട്  പ്രത്യുത്തരിച്ചതിലൂടെയാണ് സാന്ത്വന കമ്മ്യൂണിറ്റിയുടെ തുടക്കം. ഫാ. ധീരജ് സാബു അംഗമായിരിക്കുന്ന ഇന്ത്യന്‍ മിഷനറി സൊസൈറ്റിയുടെ അധികാരികളിലൂടെയും രൂപതാധ്യക്ഷന്മാരിലൂടെയും നയിക്കപ്പെട്ടാണ് സാന്ത്വന കമ്മ്യൂണിറ്റി ഇന്നത്തെ രൂപത്തിലേക്ക് വളര്‍ന്നത്. ഡല്‍ഹി രൂപതയ്ക്കു പുറമേ മൈസൂര്‍, ഗ്വാളിയോര്‍, കോട്ടപ്പുറം, മീററ്റ് എന്നീ രൂപതകളില്‍ സാന്ത്വന കമ്മ്യൂണിറ്റിക്ക് സെന്ററുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?