Follow Us On

20

October

2020

Tuesday

നാളെ ലെബനനുവേണ്ടിയുള്ള ആഗോള പ്രാർത്ഥനാ ദിനം; നമുക്കും അണിചേരാം പാപ്പയ്‌ക്കൊപ്പം

നാളെ ലെബനനുവേണ്ടിയുള്ള ആഗോള പ്രാർത്ഥനാ ദിനം; നമുക്കും അണിചേരാം പാപ്പയ്‌ക്കൊപ്പം

വത്തിക്കാൻ സിറ്റി: ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ലെബനനുവേണ്ടി നാളെ, സെപ്തംബർ നാല് ആഗോള പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ആറു മാസത്തിനുശേഷം പുനരാരംഭിച്ച പൊതുജനങ്ങൾക്കൊപ്പമുള്ള പ്രതിവാരകൂട്ടായ്മയിലാണ്, ലെബനനുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കാൻ പാപ്പ ലോജനതയോട് ആഹ്വാനം ചെയ്തത്.

‘ബെയ്‌റൂട്ടിനെ വിറപ്പിച്ച ദുരന്തം ഒരു മാസം പിന്നിടുമ്പോൾ എന്റെ ചിന്തകൾ ഒരിക്കൽകൂടി, ക~ിനവേദനകളിലൂടെ കടന്നുപോകുന്ന ലെബനനലേക്കും അവിടത്തെ ജനതയിലേക്കും എത്തുന്നു,’ ലെബനനിൽനിന്നുള്ള വൈദിക വിദ്യാർത്ഥിയെ ലെബനീസ് പതാകയുമായി തന്റെ ചാരെനിറുത്തി ലബനീസ് ജനതയോടുള്ള തന്റെ സാന്നിധ്യവും കരുതലും പാപ്പ വ്യക്തമാക്കി. പ്രാർത്ഥനയുടെ ശക്തിയാൽ പരസ്പരം ശക്തിപ്പെടുത്തണമെന്നും ലെബനീസ് ജനതയെ പാപ്പ ഓർമിപ്പിച്ചു.

‘ലെബനീസ് ജനത ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്നു. തങ്ങളുടെ നാടിനെ സഹിഷ്ണുതയുടെയും ആദരവിന്റെയും സഹവർത്തിത്വത്തിന്റെയും ദേശമാക്കി മാറ്റാൻ സാധിക്കുമെന്ന് അവർ തെളിയിച്ചു,’ ദുഃഖപൂരിതമായ നാളുകളിലും പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ അന്താരാഷ്ട്രസമൂഹത്തിന്റെ സഹായഹസ്തവും ലെബനനുനേരെ നീട്ടണമെന്ന് ആവശ്യപ്പെട്ട പാപ്പ, തന്റെ ആത്മീയമായ സാന്നിധ്യം അറിയിക്കാൻ ലെബനനിലേക്ക് തന്റെ പ്രതിനിധിയെ അയക്കുമെന്നും അറിയിച്ചു.

ഓഗസ്റ്റ് നാലിനാണ് തുറമുഖ പ്രദേശത്ത് വൻ സ്‌ഫോടനമുണ്ടായത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ 181 പേർ കൊല്ലപ്പെടുകയും ആറായിരത്തിൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരായി. അതിനുപുറമേ നിരവധി ഓഫിസുകളും ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും പൂർണമായും തകരുകയും ചെയ്തു.

സ്‌ഫോടനം ഉണ്ടായതിന്റെ തൊട്ടടുത്ത ദിനത്തിൽ, ലെബനനുവേണ്ടി പൊതുദർശനമധ്യേ പ്രത്യേകം പ്രാർത്ഥിച്ച പാപ്പ, അടിയന്തിര സഹായമായി രണ്ടര ലക്ഷം യൂറോ കൈമാറുകയും ചെയ്തിരുന്നു. കാരിത്താസ് ലെബനൻ, എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, നൈറ്റ് ഓഫ് കൊളംബസ് ഉൾപ്പെടെയുള്ള സഭയുടെ പ്രസ്ഥാനങ്ങളും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സജീവമാണ് ഇപ്പോഴും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?