Follow Us On

21

October

2021

Thursday

പരിശുദ്ധ കന്യാമറിയം എന്ന നല്ല കൂട്ടുകാരി

ഫാ. ജിയോ കണ്ണൻകുളം സി.എം.ഐ

പരിശുദ്ധ കന്യാമറിയം എന്ന നല്ല കൂട്ടുകാരി

സന്തോഷത്തിലും സങ്കടങ്ങളിലും കൂടെനിൽക്കുന്ന നല്ല കൂട്ടുകാരിയായ പരിശുദ്ധ കന്യാമറിയവുമായി കൂട്ടുകൂടാനുള്ള മാർഗം പങ്കുവെക്കുന്നു ലേഖകൻ.

(പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 6)

അമ്മയെ വിശദീകരിക്കുന്ന പദങ്ങളൊക്കെയും വളരെ ചെറിയ പദങ്ങളാണ്: സ്‌നേഹം, വാത്സല്യം, കരുതൽ, ജീവൻ… എന്നിങ്ങനെയുള്ള പദങ്ങൾ. ഒരുപടി കൂടി കടന്ന് ‘കൂട്ട്’ എന്നൊരു ലളിതപദം ഒരുപക്ഷേ മാതൃസ്‌നേഹത്തിന്റെ വിശദീകരണത്തിന് അല്പം കൂടി ആഴം നൽകും.

കൂട്ട് എന്നത് കൊച്ചുകുട്ടികളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഡിക്ഷ്ണറിയിലെ പദമാണ്. സുവിശേഷത്തിലെ അമ്മയെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ, അമ്മയുടെ സാന്നിധ്യം എല്ലായിടത്തും നൽകിയത് ഉപാധികളില്ലാത്ത, യുക്തിവാദങ്ങൾ തേടാത്ത, കാര്യകാരണങ്ങൾ അന്വേഷിക്കാത്ത നിഷ്‌കപടമായ കൂട്ടാണ്. വലിപ്പചെറുപ്പങ്ങളോ ജാതീയവ്യത്യാസങ്ങളോ ഒന്നുംതന്നെ അമ്മയ്ക്ക് വിഷയമല്ല.

എലിസബത്തിന് സഹായം ആവശ്യം വന്നപ്പോൾ അമ്മ അവതരിക്കുന്നത് ശാലീനയായ കൂട്ടുകാരിയായാണ്. ഈശോയുടെ ബാല്യകാലത്ത് ഏതൊരു നല്ല അമ്മയെയും പോലെ നല്ലൊരു കൂട്ടുകാരിയായിരുന്നതിനാലാണ് കാലിയായ കൽഭരണികളെ നിറച്ചെടുക്കുവാൻ ‘അവൻ പറയുന്നതു ചെയ്യുവിൻ’ എന്നു പറഞ്ഞ് അമ്മ കടന്നുപോകുന്നത്. കുരിശിന്റെ ചുവട്ടിൽ അമ്മ നിൽക്കുന്നതും സാന്നിധ്യം എന്ന കൂട്ട് മകനു നൽകിക്കൊണ്ടാണ്. പരിശുദ്ധ അമ്മ ശിഷ്യർക്കു നൽകിയ കൂട്ടിന്റെ നല്ല ഉദാഹരണമാണ് പന്തക്കുസ്താനുഭവം.

ആരുമില്ലാത്തവർക്കും പ്രതീക്ഷകൾ കുറഞ്ഞുവരുന്നവർക്കും മുഖം വിതുമ്പി വിറയ്ക്കുന്നവർക്കും അമ്മ നല്ലൊരു കൂട്ടുകാരി തന്നെയാണ്. ദൈവാനുഭവവഴിയിൽ വളരുന്നവർക്കും സമർപ്പണത്തിന്റെ തേജസ് കാത്തുസൂക്ഷിക്കുന്നവർക്കും കുരിശുവരച്ച് എന്നും കുടുംബത്തെ വളർത്തുന്നവർക്കും പരിശുദ്ധ അമ്മയല്ലാതെ മറ്റാരാണാശ്രയം.

ഏതൊരു ജീവനും ജീവിതവും തുടങ്ങുന്നത് അമ്മയിൽനിന്നാണ് എന്നതുപോലെതന്നെ, ആത്മീയജീവന്റെ വഴികളും തുടങ്ങേണ്ടത് അമ്മയിൽനിന്നുതന്നെ. അതുകൊണ്ടാണ് ദൈവത്തെ സ്‌നേഹിക്കുന്നവർക്കും ഈശോയെ അറിയുന്നവർക്കും ജപമാല കൈയിൽനിന്ന് താഴെ വയ്ക്കാൻ തോന്നാത്തത്.

ഇനിയും പരിശുദ്ധ അമ്മയെ അറിയാത്തവരും ആ സ്‌നേഹം അനുഭവിക്കാത്തവരും ജപമാലയൊന്ന് കൈയിലെടുക്ക്. അമ്മ കൂട്ടു തരും. അരികിലിരുന്ന് പ്രാർത്ഥിക്കാൻ പ~ിപ്പിക്കും. ചിലതെല്ലാം വേണ്ടെന്നു വയ്ക്കാൻ നിർബന്ധിക്കും. തുടങ്ങിവച്ച ചില തീരുമാനങ്ങളൊക്കെ പൂർത്തിയാക്കാൻ അമ്മ വഴിയൊരുകും.

പരിശുദ്ധ അമ്മ നൽകുന്ന കൂട്ടിനേക്കാൾ നല്ല കൂട്ട് തേടി പോകുന്നവരെല്ലാം ഒടുവിൽ തിരികെയെത്തും, ‘പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ… പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ,’ എന്ന അപേക്ഷേയോടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?