Follow Us On

18

April

2024

Thursday

ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി കാലം ചെയ്തു

കോഴിക്കോട്: മുംബൈയിലെ കല്യാൺ രൂപതയുടെ പ്രഥമ ഇടയനും താമരശേരി രൂപതയുടെ ബിഷപ്പ് എമരിത്തൂസുമായ മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് (സെപ്തം. ആറ്) വൈകിട്ട് 6.45നായിരുന്നു വിയോഗം. മൃതസംസ്‌കാര വിവരങ്ങൾ ഉടൻ തീരുമാനിക്കും.

തൃശൂർ അതിരൂപത മറ്റം ഇടവക ചിറ്റിലപ്പിള്ളി ചുമ്മാർ^കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി ഏഴിനായിരുന്നു ജനനം. തേവര എസ്.എച്ച് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം 1953ൽ സെമിനാരിയിൽ ചേർന്നു. മംഗലപ്പുഴ മേജർ സെമിനാരി, റോമിലെ ഉർബൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 1961 ഒക്‌ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽനിന്ന് റോമിൽവച്ച് തിരുപ്പട്ടം സ്വീകരിച്ചു.

തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966ൽ തിരിച്ചെത്തി ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ സഹവികാരിയായി. 1967മുതൽ നാലു വർഷം വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായിരുന്നു. 1971 തൃശൂർ അതിരൂപതാ ചാൻസിലറായും 1978ൽ വികാരി ജനറലായും നിയമിക്കപ്പെട്ടു.

മുംബൈയിലെ കല്യാൺ കേന്ദ്രീകരിച്ച് സീറോ മലബാർ രൂപത സ്ഥാപിതമായപ്പോൾ 1988ൽ ബിഷപ്പായി അഭിഷിക്തനായി. മാർ ജേക്കബ് തൂങ്കുഴി തൃശൂർ ആർച്ച്ബിഷപ്പായി അഭിഷിക്തനായതിനെ തുടർന്നാണ് 1997 ഫെബ്രുവരി 13ന് താമരശ്ശേരി ബിഷപ്പായി നിയുക്തനായത്. ‘നവീകരിക്കുക, ശക്തിപ്പെടുക’ എന്നതായിരുന്നു ആപ്തവാക്യം. 13 വർഷത്ത സേവനത്തിനുശേഷം 2010 ഏപ്രിൽ എട്ടിനാണ് രൂപതാഭരണത്തിൽനിന്ന് മാർ ചിറ്റിലപ്പിള്ളി വിരമിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?