Follow Us On

21

September

2020

Monday

പ്രതിസന്ധികളിൽ ക്രിസ്തു തന്ന രക്ഷയിൽ ഉറച്ചുനിൽക്കണം: ആഫ്രിക്കൻ ബിഷപ്പ്

പ്രതിസന്ധികളിൽ ക്രിസ്തു തന്ന രക്ഷയിൽ ഉറച്ചുനിൽക്കണം: ആഫ്രിക്കൻ ബിഷപ്പ്

ജുബ: കൊറോണാ മഹാമാരിയെപ്രതി ക്രൈസ്തവർ പ്രത്യാശ  കൈവെടിയരുതെന്നും ആത്മീയ വളർച്ചയ്ക്കുള്ള അവസരമാണിതെന്നും ഓർമിപ്പിച്ച് ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലെ ടോംബുറ- യാംബിയോ ബിഷപ്പ് ബരാനി എഡ്വേർഡോ ഹിബോറോ. ക്രിസ്തുനാഥൻ നേടിത്തന്നെ രക്ഷയിൽ ഉറച്ചുനിൽക്കണമെന്നും, രൂപതാംഗങ്ങൾക്കായി പ്രത്യേകം തയാറാക്കിയ സന്ദേശത്തിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.

ദൈവം തന്നെയായ ദൈവപുത്രൻ വന്നത് ജീവൻ സമൃദ്ധമായി നൽകാനാണ്. ഈ ഉറപ്പ് അടിസ്ഥാന വിശ്വാസമായി ഉൾക്കൊള്ളുന്ന നാം മഹാമാരിയെപ്രതി പ്രത്യാശ കൈവിടരുത്. അവിശ്വാസികൾ ചെയ്യുംപോലെ നിരാശയിലേക്കും ആത്മനിന്ദയിലേക്കും വഴുതിപ്പോവുകയും അരുത്. നമ്മുടെ രക്ഷകൻ നമുക്ക് രക്ഷ നൽകിയിരിക്കുന്നു എന്ന വിശ്വാസസത്യത്തിൽ നാം സധൈര്യരാവണം.

മഹാമാരി നമ്മെയോ കുടുംബാംഗങ്ങളെയോ നമ്മുടെ ജീവിതോപാധികളേയോ ബാധിച്ചാലും നമുക്ക് ദൈവ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ കഴിയണം. കൊടുങ്കാറ്റുകളുടെ നടുവിലും നമ്മെ കൈവെടിയുന്നവനല്ല നമ്മുടെ ദൈവം. അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയുമില്ല. നമ്മോടു തന്നെയും ദൈവവുമായുമുള്ള സംസർഗത്തിനുള്ള അവസരമായി മഹാമാരിയുടെ ദിനങ്ങളെ കാണണം.

നിത്യജീവൻ സമ്മാനിച്ച ദൈവത്തിലുള്ള വിശ്വാസം നൽകുന്ന ബലത്തോടെയാവണം നമ്മുടെ ഇടപെടലുകൾ. ക്രിസ്തു നൽകിയ രക്ഷയുടെ അവബോധത്തോടെ എല്ലാവരും തങ്ങളുടെ കടമകൾ നിർവഹിക്കണം. നമ്മുടെ തൊഴിലിടങ്ങളിൽ സത്യസന്ധതയും ആധികാരികതയും പുലർത്തുന്നതിലൂടെ ദൈവം ഉറപ്പുനൽകിയ ജീവന്റെ സമൃദ്ധി മറ്റുള്ളവരിലേക്ക് പകരാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?