Follow Us On

21

September

2020

Monday

‘നാഷണൽ കാത്തലിക് പ്രയർ ബ്രേക്ഫാസ്റ്റ്: രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ഒരുങ്ങി അമേരിക്കൻ ജനത

‘നാഷണൽ കാത്തലിക് പ്രയർ ബ്രേക്ഫാസ്റ്റ്: രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാൻ ഒരുങ്ങി അമേരിക്കൻ ജനത

വാഷിംഗ്ടൺ ഡി.സി: മഹാമാരിമുതൽ അക്രമാസക്തമായ പ്രക്ഷോപങ്ങൾവരെ വെല്ലുവിളി ഉയർത്തുമ്പോൾ രാജ്യത്തെയും ഭരണാധിപന്മാരെയും ജനങ്ങളെയും ദൈവതിരുമുമ്പിൽ സമർപ്പിക്കാൻ തയാറെടുത്ത് അമേരിക്കയിലെ കത്തോലിക്കാസമൂഹം. കൊറോണ പകർച്ചവ്യാധി മൂലം മാറ്റിവെച്ച 16-ാമത് ‘നാഷണൽ കാത്തലിക് പ്രയർ ബ്രേക്ഫാസ്റ്റ് 2020’ (എൻ.സി.പി.ബി) സെപ്റ്റംബർ 23ന് സംഘടിപ്പിക്കാനാണ് തീരുമാനം.

ലോസ് ആഞ്ചലസ് സഹായമെത്രാനും ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരണായിരിക്കും മുഖ്യപ്രഭാഷകൻ. സഭയുടെ സുവിശേഷദൗത്യത്തിൽ മഹത്തായ സംഭാവനകൾ നൽകുന്ന അൽമായർക്കായി ഏർപ്പെടുത്തിയ ‘ക്രിസ്റ്റിഫിഡെലെസ് ലായിസി’ അവാർഡ് സംഗമത്തിൽവെച്ച് സമ്മാനിക്കും. അമേരിക്കൻ അറ്റോർണി ജനറൽ വില്ല്യം ബാറാണ് ഇത്തവണത്തെ അവാർഡ് ജേതാവ്.

തലസ്ഥാനനഗരിയായ വാഷിംഗ്ഡൺ ഡി.സിൽ സമ്മേളിക്കാറുള്ള ‘എൻ.സി.പി.ബി’ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിലൂടെ രാവിലെ 11.00നാണ് ക്രമീകരിക്കുന്നത്. നവസുവിശേഷവത്കരണത്തിനുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആഹ്വാനത്തെ തുടർന്ന് 2004ലാണ് ‘എൻ.സി.പി.ബി’ക്ക് തുടക്കം കുറിച്ചത്.

ഒരുമിച്ചുള്ള പ്രാർത്ഥനയും പ്രഭാഷണങ്ങളും പ്രാതലുമായി ക്രമീകരിക്കുന്ന ‘എൻ.സി.പി.ബി’യിൽ ആയിരത്തിലധികം പേർ പങ്കെടുക്കാറുണ്ട്. ഭരണാധികാരികൾ, ന്യായാധിപന്മാർ, സഭാധികാരികൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യമാണ് ‘എൻ.സി.പി.ബി’യെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?