Follow Us On

20

October

2020

Tuesday

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം; പീഡിത ക്രൈസ്തവരെപ്രതി ജപമാല മാറോട് ചേർത്ത് അസിയാ ബീബി

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം; പീഡിത ക്രൈസ്തവരെപ്രതി ജപമാല മാറോട് ചേർത്ത് അസിയാ ബീബി

ഒന്റാരിയോ: പാക്കിസ്ഥാനിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷസമൂഹത്തിന് സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്തി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ട് അസിയാ ബീബി. പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് അനുവദിച്ച അഭിമുഖത്തിൽ, പാക്കിസ്ഥാനിൽ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സമർപ്പിച്ച് എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ടെന്നും അസിയ വെളിപ്പെടുത്തി.

‘പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ നിരവധിപേരെ തട്ടികൊണ്ടുപോകുകയും മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്ത് നടമാടുന്ന മതപീഡനത്തിനെതിരെ എല്ലാ ദിവസം ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്. വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ജപമാല ശക്തി പകരും. ഫാൻസിസ് പാപ്പ നൽകിയ ജപമാലയാണ് പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്നത്,’ അഭിമുഖത്തിൽ അസിയ വ്യക്തമാക്കി.

വ്യാജ മതനിന്ദാകുറ്റം ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അസിയ അന്തർദേശീയ സമ്മർദ്ധത്തെ തുടർന്ന് 2018ലാണ് ജയിൽ മോചിതയായത്. പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കിയെങ്കിലും തീവ്ര മുസ്ലീം സംഘടനകൾ വ്യാപകമായ കലാപമാണ് രാജ്യമെങ്ങും അഴിച്ചുവിട്ടത്. പാക്കിസ്ഥാനിൽ വധഭീഷണി നിലനിൽക്കുന്നതിനാൽ അസിയയ്ക്കും കുടുംബത്തിനും അഭയം നൽകാൻ കാനഡ മുന്നോട്ടുവന്നെങ്കിലും 2019 മേയ് വരെ സംഘർഷാവസ്ഥമൂലം പാക്കിസ്ഥാനിൽ അജ്ഞാതവാസം തുടരേണ്ടിവന്നു. 2019 മേയ് എട്ടിനാണ് അസിയാ കാനഡയിലെത്തിയത്.

പാക്കിസ്ഥാനിലെ ചില സംഘങ്ങൾ രാജ്യത്തിന്റെ നിയമവ്യവസ്ഥ ചൂഷണം ചെയ്യുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണെമന്ന് അസിയാ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ‘പാക്കിസ്ഥാന്റെ രൂപീകൃതമായതിനെ തുടർന്ന് ഉണ്ടായ പ്രഖ്യാപനത്തിൽ, മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് ചില സംഘങ്ങൾ നിയമവ്യവസ്ഥയെ ദുരുപയോഗിക്കുന്നു. മതനിന്ദാ നിയമത്തിന് ഇരകളായ വരെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാവരെയും മുൻനിറുത്തി, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്.’

2009ൽ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയൽക്കാരായ സ്ത്രീകളുമായുണ്ടായ തർക്കമാണ് അസിയയ്ക്കുമേൽ വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെടാൻ കാരണമായത്. മതനിന്ദാ കുറ്റത്തിനു കാരണമായ ‘ടെക്സ്റ്റ് മെസേജ്’ അയച്ചുവെന്ന മേലുദ്യോഗസ്ഥന്റെ ആരോപണത്തെ തുടർന്ന് ആസിഫ് പർവേസ് മസീഹ് എന്ന ക്രിസ്തീയ വിശ്വാസിക്ക് പാക് കോടതി ഇക്കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ അസിയയുടെ വാക്കുകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?