Follow Us On

29

March

2024

Friday

ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്‌നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ പ്രതിനിധിയെന്നുള്ള നിലയില്‍ ആദ്യകാലങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ജപ്പാനിലെ നൂണ്‍ഷ്യോ ആയി സേവനം ചെയ്തുവന്നിരുന്നപ്പോഴാണ് അദ്ദേഹം രോഗബാധിതനായതും മരണമടയുന്നതും. ആര്‍ച്ചുബിഷപ് ചേന്നോത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ചേന്നോത്ത് കുടുംബാംഗങ്ങളോടും കോക്കമംഗലം ഇടവകയോടും പ്രത്യേകം അനുശോചനം അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്റെ നിത്യശാന്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?