Follow Us On

29

March

2024

Friday

സമരിറ്റന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ് മൃത സംസ്‌കാര ചടങ്ങുകള്‍ നടന്നു

സമരിറ്റന്‍  ഫോഴ്‌സിന്റെ  നേതൃത്വത്തില്‍ കോവിഡ് മൃത സംസ്‌കാര ചടങ്ങുകള്‍ നടന്നു

പാലാ : പാലാ രൂപത സമരിറ്റന്‍  ഫോഴ്‌സിന്റെ  നേതൃത്വത്തില്‍ മൂന്നാമത്തെ കോവിഡ് മൃത സംസ്‌കാര ചടങ്ങുകള്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് ഇടവകയില്‍ നടന്നു.  പൊതു ജനങ്ങള്‍ക്കുള്ള പാലാ മുനിസിപ്പാലിറ്റിയുടെ  ആത്മവിദ്യാലയം അതിതാപ ശ്മശാനത്തില്‍ വച്ചു  ദഹിപ്പിക്കുന്ന കര്‍മ്മങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സേനാംഗങ്ങള്‍ നേതൃത്വം വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയുടെ മരണശേഷം ഉള്ള പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

പാലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മൃതശരീരം ഏറ്റുവാങ്ങി പൊതുശ്മശാനത്തില്‍ എത്തിച്ചു ദഹിപ്പിച്ചതിനു  ശേഷം ചിതാഭസ്മം പെട്ടിയിലാക്കി പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍  ക്രൈസ്തവ ആചാരപ്രകാരം സംസ്‌കരിച്ചു. ഫാ. തോമസ് സിറില്‍  തയ്യിലിന്റെ നേതൃത്വത്തിലുള്ള ടീമില്‍  യുവജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിപിഇ കിറ്റുകള്‍ ധരിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പങ്കെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?