Follow Us On

21

September

2020

Monday

ബഫര്‍ സോണും കടുവാസങ്കേതവും: പിന്നാമ്പുറങ്ങള്‍ തുറന്നുകാട്ടി മാനന്തവാടി മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം

ബഫര്‍ സോണും കടുവാസങ്കേതവും: പിന്നാമ്പുറങ്ങള്‍ തുറന്നുകാട്ടി മാനന്തവാടി മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം

മലബാര്‍ വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കരട് വിജ്ഞാപനം വന്നിരിക്കേ ഇത്തരം നടപടികളുടെ പിന്നാമ്പുറങ്ങള്‍ തുറന്നുകാട്ടി മാനന്തവാടി രൂപതാമെത്രാന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സര്‍ക്കുലര്‍. കേരള സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ വിജ്ഞാപനപ്രകാരം താമരശേരി രൂപതയില്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളും വയനാട് ജില്ലയിലെ തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക എന്നീ റവന്യൂ ജില്ലകളിലെ ജനവാസകേന്ദ്രങ്ങളും പരിസ്ഥിതിലോലപ്രദേശം അഥവാ ബഫര്‍ സോണായി മാറും. പിന്നീട് അവിടെ വീട് വയ്ക്കാനോ കൃഷി ചെയ്യാനോ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനോ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. സ്ഥലം വില്‍ക്കാനും സാധിക്കുകയില്ല. അതിനാല്‍ പരിസ്ഥിതി മന്ത്രാലയവും കേരള സംസ്ഥാന സര്‍ക്കാരും നടത്തുന്ന ഈ നീക്കം റദ്ദ് ചെയ്യണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേരള വനം വകുപ്പ് കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തതിനെപ്പറ്റിയും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഇപ്പോള്‍ത്തന്നെ കടുവശല്യം നിമിത്തം മനുഷ്യജീവനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി നിലനില്‌ക്കേ കൂനിന്‍മേല്‍ കുരുപോലെ വരുന്ന ഈ നീക്കവും അവസാനിപ്പിക്കണം എന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

വയനാടന്‍ ജനതയെയും പ്രത്യേകിച്ച്, വടക്കന്‍ കേരളത്തിലെയും കിഴക്കന്‍ കേരളത്തിന്റെ ഹൈറേഞ്ചുകളിലെയും കുടിയേറ്റക്കാരെ, കയ്യേറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ഇവിടത്തെ സാന്നിധ്യം നിയമാനുസൃതമല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിക്ഷിപ്ത താത്പര്യക്കാര്‍ നിരന്തരം പൊതുമനസില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. വനങ്ങള്‍ നശിപ്പിച്ചത് കുടിയേറ്റക്കാരാണ് എന്നത് തീര്‍ത്തും തെറ്റായ വാദമാണ് എന്ന് ചരിത്രം പഠിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ എന്ന് ചരിത്രം പഠിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

എന്നാല്‍ ഒരു കാലത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ കൂടുതല്‍ ഉത്പാദനനത്തിനായി സര്‍ക്കാരുകള്‍തന്നെ പ്രോത്സാഹിപ്പിച്ചിട്ടാണ് കുടിയേറ്റക്കാര്‍ മധ്യതിരുവിതാംകൂറില്‍നിന്നും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലേക്കും കുടിയേറിയത്. ഇന്ന് അവിടങ്ങളിലെല്ലാം കാണുന്ന വികസനത്തിന്റഎ പിന്നില്‍ അവരുടെ വിയര്‍പ്പുതുള്ളികളാണ്. ഇന്നത്തെ കൊവിഡ് പ്രതിസന്ധിയില്‍ ക്വാറന്റൈന്‍ സെന്ററുകളായും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായും പ്രവര്‍ത്തിക്കുന്നത് ഏറെയും കുടിയേറ്റക്കാര്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളാണ്  എന്നത് പകല്‍ പോലെ വ്യക്തമാണല്ലോ.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വാളാട് പ്രദേശത്ത് പണിയാനിരുന്ന ഡാമിന്റെ പണി ഉപേക്ഷിച്ചത് പ്പരദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്. വയനാടന്‍ കാടുകള്‍ വെട്ടിത്തെളിച്ച് തേക്കിന്‍തോട്ടങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും വച്ചുപിടിപ്പിച്ചത് കുടിയേറ്റക്കാരല്ല. അവിടങ്ങളില്‍ അടിക്കാട് പൂര്‍ണമായി നശിച്ചു. കാട്ടുമൃഗങ്ങള്‍ക്ക് അവിടെ തീറ്റയും വെള്ളവും ഇല്ലാതായി. വയനാട്ടിലെ വനപ്രദേശത്തിന് ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടി കടുവകളെ അവിടെ എത്തിച്ചതും കടുവാശല്യം വര്‍ധിക്കാന്‍ കാരണമായി. ഇതൊക്കെയാണ് വസ്തുത.

വ്യവസായത്തിലൂടെ സമ്പന്നമായ വികസിത രാജ്യങ്ങള്‍ അവിടെ നശിപ്പിക്കപ്പെട്ടതിന് ആനുപാതികമായി വനങ്ങള്‍ അവികസിത രാജ്യങ്ങളില്‍ വച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം തടയാനായി അവര്‍ നടത്തുന്ന ഈ ശ്രമത്തിന് സഹായിക്കുന്ന സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും അവര്‍ നിര്‍ലോഭം പണം നല്കുന്നു.

നമ്മുടെ സര്‍ക്കാരുകള്‍ മനുഷ്യജീവനെക്കാള്‍ വനത്തിനും വന്യമൃഗങ്ങള്‍ക്കും പരിഗണന നല്കുന്ന ദുസ്ഥിതിക്ക് മാറ്റം വരണം. കാടും കാട്ടുമൃഗങ്ങളും വേണം, അവ നശിക്കരുത്. എന്നാല്‍ അന്താരാഷ്ട്രസമൂഹം നല്കുന്ന പണം ഉപയോഗിച്ച് കാടിനെയും നാടിനെയും വേര്‍തിരിച്ച് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അതിജീവനത്തിനുള്ള സംവിധാനങ്ങള്‍ ശാസ്ത്രീയമായി ഒരുക്കണമെന്നാണ് സര്‍ക്കുലറിലെ അഭ്യര്‍ത്ഥന.

കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തെപ്പറ്റി 2020 ഒക്‌ടോബര്‍ 5 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന കാര്യവും സര്‍ക്കുലറില്‍ എടുത്തുപറയുന്നുണ്ട്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലാണ് ബഫര്‍ സോണ്‍ സംബന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കേണ്ടത്. കടുവാസങ്കേതം സംബന്ധിച്ച പ്രതിഷേധം കേരള സര്‍ക്കിരനെയാണ് അറിയിക്കേണ്ടത് എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വത്തോടെ ഇടപെടുന്ന സഭയുടെ മുഖമാണ് ഈ സര്‍ക്കുലറിലൂടെ നാം കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?