Follow Us On

18

April

2024

Thursday

കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം: കെ സി ബി സി

കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം:  കെ സി ബി സി

കാലടി.    കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാ ന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു.
മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ‘സമരത്തിന്റെ ഭാഗമായി കാലടി എക്സൈസ് റെയിഞ്ച് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മദ്യശാലകൾ അടഞ്ഞുകിടന്ന 64 ദിവസം കേരളത്തിലെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു.എന്നാൽ ബിവറേജ് മദ്യ വിൽപനശാലകൾ തുറന്നതിനെ തുടർന്ന് സംസ്ഥാനം അരാജക മായ അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്.കൊലപാതകങ്ങളും ആത്മഹത്യകളും അടിപിടി അക്രമങ്ങളും വിവാഹമോചനങ്ങളും വീണ്ടും ഗണ്യമായി വർദ്ധിച്ചു. കുറ്റകൃത്യങ്ങൾ മഹാഭൂരിപക്ഷവും ഉണ്ടാകുന്നത് മദ്യലഹരി മൂലമാണ്. മദ്യലഭ്യതയോടൊപ്പം മയക്കുമരുന്നുകളും കേരളത്തിൽ വർദ്ധിച്ചു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന് തെല്ല് വിലയെങ്കിലും കല്പിക്കുന്നുവെങ്കിൽ ഇനിയും മദ്യവ്യാപനത്തിന് ഇടവരുത്തരുത്.കോവിഡ് വ്യാപനത്തോത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കൾ പോലും മാറ്റിവയ്ക്കാൻ തയ്യാറാകുന്ന സാഹചര്യത്തിൽ മദ്യാലയങ്ങൾ തുറക്കരുത്.
വിദ്യാലയത്തേക്കാൾ മദ്യാലയങ്ങൾക്ക് മുൻതൂക്കം നല്കരുതെന്ന് അഡ്വ.ചാർളി പോൾ തുടർന്നു പറഞ്ഞു.
കാലടി സെൻറ് ജോർജ് പള്ളി വികാരി ഫാ.ജോൺ പുതുവ മുഖ്യ സന്ദേശം നൽകി. അതിരൂപത ഭാരവാഹികളായ എം.പി ജോസി, ഷൈബി പാപ്പച്ചൻ, ജോർജ് ഓണാട്ട്, ഇമ്മാനുവേൽ ജോർജ് എന്നിവർ പ്രസംഗിച്ചു..
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നിൽപ്പ് സമരം നടത്തിയത്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?