Follow Us On

21

September

2020

Monday

ക്രിസ്തു സ്‌നേഹിച്ചപോലെ വംശ, വർണ ഭേദമില്ലാതെ നാമും സ്‌നേഹിക്കണം: ആർച്ച്ബിഷപ്പ് ഗ്രിഗറി

ക്രിസ്തു സ്‌നേഹിച്ചപോലെ വംശ, വർണ ഭേദമില്ലാതെ നാമും സ്‌നേഹിക്കണം: ആർച്ച്ബിഷപ്പ് ഗ്രിഗറി

വാഷിംഗ്ടൺ ഡി.സി: മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണാൻ വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ വംശ, വർഗ, വർണ ഭേദമില്ലാതെ നാം സകലരെയും സ്‌നേഹിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് വാഷിംഗ്ടൺ ആർച്ച്ബിഷപ്പ് വിൽട്ടൺ ജെ. ഗ്രിഗറി. വിശുദ്ധ പീറ്റർ ക്ലാവറിന്റെ തിരുനാളിൽ, വംശീയതയ്ക്ക് എതിരെ അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ച് ദിവ്യബലി അർപ്പിക്കുകയായിരുന്നു അദ്ദേഹം. ആഫ്രോ- അമേരിക്കൻ വംശജർക്കിടയിൽ ശുശ്രൂഷചെയ്ത സ്പാനിഷ് വൈദികനാണ് വിശുദ്ധ വിശുദ്ധ പീറ്റർ ക്ലാവർ.

പുറന്തള്ളപ്പെട്ട ആഫ്രിക്കൻ വംശജരിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച വിശുദ്ധ പീറ്റർ ക്ലാവറിന്റെ ജീവിതമാതൃക പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. വംശ, വർഗ വേർതിരിവില്ലാതെ എല്ലാവരിലും ക്രിസ്തുവിനെ ദർശിക്കാനും അവരിലൂടെ അവിടുത്തെ ശ്രവിക്കാനും വിളിക്കപ്പെട്ടവരാണ് നാം. നമ്മുടെ ഹൃദയത്തിലും ജീവിതത്തിലുമുള്ള വംശീയ മനോഭാവത്തെ മറികടക്കാൻ സ്വയം സന്നദ്ധരാവുമെന്ന് നാം പ്രതിജ്ഞ ചെയ്യണം.

നീതിക്കും മാനുഷിക അന്തസിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ദിവ്യബലിയുടെ സമാപനത്തിൽ അദ്ദേഹം വിശ്വാസീഗണത്തിന് ചൊല്ലിക്കൊടുത്തു. ക്രിസ്തുവിന്റെ ശരീരത്തെ ഭിന്നിപ്പിക്കുന്ന വംശീയതയെന്ന പാപത്തിനെതിരെ പോരാടാൻ അമേരിക്കൻ ജനതയെ സഹായിക്കണേ; യേശു നമ്മെ സ്‌നേഹിക്കുന്നതുപോലെ, നിറമോ വംശീയതയോ വർഗമോ പരിഗണിക്കാതെ പരസ്പരം സ്‌നേഹിക്കാനും മക്കളെ വിശ്വാസത്തിൽ രൂപപ്പെടുത്താനുമുള്ള കൃപ നൽകണേ എന്നീ യാചനകളായിരുന്നു പ്രാർത്ഥനയുള്ള പ്രധാന ഉള്ളടക്കം.

മെത്രാൻ സമിതിയുടെ ആഹ്വാനം സ്വീകരിച്ച് യു.എസിലെ രൂപതകളിൽ ക്രമീകരിച്ച പ്രാർത്ഥനാ ദിനത്തിൽ ബിഷപ്പുമാർ ദിവ്യബലി അർപ്പിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. വംശീയതയുമായ് ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് നിരവധി പ്രതിഷേധങ്ങളും കലാപങ്ങൾക്കും പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പ്രാർത്ഥനാ ദിനാചരണത്തിന് മെത്രാൻ സമിതി ആഹ്വാനം നൽകിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?