Follow Us On

31

July

2021

Saturday

ഗർഭസ്ഥശിശുക്കൾക്ക് പറയാനുള്ളത് വെളിപ്പെടുത്തി ബിഷപ്പിന്റെ ട്വീറ്റ്! പൊരുളറിയാൻ വിശുദ്ധ മദർ തെരേസയെ കേൾക്കണം

ഗർഭസ്ഥശിശുക്കൾക്ക് പറയാനുള്ളത് വെളിപ്പെടുത്തി ബിഷപ്പിന്റെ ട്വീറ്റ്! പൊരുളറിയാൻ വിശുദ്ധ മദർ തെരേസയെ കേൾക്കണം

ക്രിസ്റ്റി എൽസ

ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് എന്താവും പറയാനുള്ളത്? അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിലെ ഏറ്റവും സുരക്ഷിത ഇടമാകേണ്ട ഗർഭപാത്രങ്ങൾ ഒരു മനസാക്ഷിക്കുത്തുമില്ലാതെ കൊലക്കളമാക്കപ്പെടുമ്പോൾ, ഗർഭസ്ഥശിശുക്കളുടെ ചിന്തകളെക്കുറിച്ചുള്ള ചിന്ത പ്രസക്തമാണ്. എന്തായാലും, ഭൂമിയിലെ ജീവിതം സ്വപ്‌നം കാണുന്ന ഗർഭസ്ഥശിശുക്കളുടെ മനസിലുള്ളത് ട്വിറ്ററിൽ കുറിച്ച അമേരിക്കയിലെ മാഡിസൻ രൂപതാ ബിഷപ്പ് ഡോണാൾഡ് ഹൈങിന്റെ വാക്കുകൾ തരംഗമായിക്കഴിഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

പിഞ്ചു കുഞ്ഞുങ്ങൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ അവർ ഇങ്ങനെ പറയില്ലേ, ‘ഞാൻ ജനിക്കട്ടെ. എന്നെ നടക്കാനും പഠിക്കാനും നൃത്തം ചെയ്യാനും പാടാനും അനുവദിക്കുക. ഞാൻ ദൈവത്തെ സ്‌നേഹിക്കുകയും പ്രാർത്ഥിക്കുകയും ലോകത്തിന് എന്റെ സംഭാവന നൽകുകയും ചെയ്യട്ടെ. ഞാൻ സ്‌നേഹിക്കട്ടെ. സത്യം, സൗന്ദര്യം, നന്മ എന്നിവ അറിയട്ടെ.’ അവർക്ക് ഇതെല്ലാമായിരിക്കില്ലേ പറയാനുള്ളത്? അവർക്ക് ഇതെല്ലാം പറയണമെന്നുണ്ടാകില്ലേ?

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ആശങ്കകളും ചിന്തകളും പങ്കുവെച്ച് ബിഷപ്പ് കുറിച്ച ട്വീറ്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനകം 450 റീട്വീറ്റുകളും 1600 ലൈക്കുകളും നിരവധി കമന്റുകളുമാണ് ട്വീറ്റിന് ലഭിച്ചത്. ‘എന്നെ ജനിക്കാൻ അനുവദിക്കൂ, എന്നെ സ്‌നേഹിക്കൂ’, എന്നിങ്ങനെയുള്ള കമന്റുകളാണ് രേഖപ്പെടുത്തപ്പെട്ടതിൽ ഏറെയും. ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച അവരുടെ വിലയേറിയ ജീവിതം അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ പവിത്രമാണെന്ന് ഏറെപ്പേർ കമന്റു ബോക്‌സിൽ ഓർമപ്പെടുത്തി. മനുഷ്യജീവന്റെ പവിത്രത എടുത്തുകാട്ടുന്ന ട്വീറ്റിന് നന്ദി പറഞ്ഞവരും ഏറെയാണ്.

*******

പിറന്നുവീഴുന്ന ഓരോ കുഞ്ഞിലും ദൈവം നിരവധിയായ ദൗത്യങ്ങൾ ഭരപ്പെടുത്തിയിട്ടുണ്ടെന്ന സനാതനസത്യം വ്യക്തമാകുന്ന ഈ ട്വീറ്റിന്റെ പൊരുൾ എളുപ്പം മനസിലാക്കാൻ, വിശുദ്ധ മദർ തെരേസയും ഹിലാരി ക്ലിന്റനും തമ്മിൽ നടത്തിയ ഒരു സംഭാഷണശകലം ഉദ്ധരിക്കുന്നത് ഉചിതമാകും:

1994ൽ ‘നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റി’ലാണ് അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണിന്റെ ഭാര്യ ഹിലരി ക്ലിന്റൺ മദർ തെരേസയെ കണ്ടുമുട്ടിയത്. ഗർഭച്ഛിദ്രത്തെ അന്നും ഇന്നും ശക്തമായി പിന്തുണക്കുന്ന രാഷ്ട്രീയ നേതാവാണ് ഹിലരി. സംസാരത്തിനിടയിൽ മദറിനുനേരെ ഹിലരി ഒരു ചോദ്യം തൊടുത്തു: ‘അമേരിക്കയ്ക്ക് എന്തുകൊണ്ടാവും ഇതുവരെ ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കാത്തത്?’

ആ ചോദ്യത്തിന് വിശുദ്ധ തെരേസ പറഞ്ഞ മറുപടി ഗർഭച്ഛിദ്ര വാദികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കും: ‘ഒരു പക്ഷേ അമേരിക്കൻ പ്രസിഡന്റാകേണ്ടിയിരുന്ന പെൺകുട്ടി ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ടതാകാം അതിന് കാരണം.’ ഹിലരിയുടെ കണ്ണുകളിൽ നോക്കി മദർ തെരേസ നൽകിയ ഉത്തരം സത്യത്തിൽ ഹിലരിക്ക് മാത്രമല്ല, ഗർഭസ്ഥശിശുക്കളെ മാംസപിണ്ഡമായിമാത്രം കാണുന്ന സകലർക്കുമുള്ള മറുപടിയാണ്!

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?