Follow Us On

29

March

2024

Friday

വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ

വിശുദ്ധ കുരിശേ ഞങ്ങളെ ശക്തിപ്പെടുത്തണമേ; നാടിനെ ക്രിസ്തുവിന്റെ കുരിശിനാൽ ആശീർവദിച്ച് വൈദികൻ

ടൊളേഡോ: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിൽ നാടിനെയും നാട്ടുകാരെയും നിത്യരക്ഷയുടെ അടയാളമായ കുരിശിന്റെ സംരക്ഷത്തിന് സമർപ്പിച്ച് സ്പാനിഷ് വൈദികൻ. ദൈവാലയത്തിന്റെ മേൽക്കൂരയോട് ചേർന്നുള്ള ഗോപുരമുകളിലെത്തി, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പതിപ്പിച്ച കുരിശുരൂപംകൊണ്ട് നാടിനെയും നാട്ടുകാരെയും ആശീർവദിക്കുകയും ചെയ്തു അദ്ദേഹം.

സ്‌പെയിനിലെ ടൊളേഡോ അതിരൂപതയിലെ സാൻ ബെനീറ്റോ ഇടവക വികാരി ഫാ. എമിലിയോ പലോമോയാണ് നാടിനെയും നാട്ടുകാരെയും വിശുദ്ധ കുരിശിന് സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിച്ചത്. ക്രിസ്തു മരണം വരിച്ച കുരിശുരൂപത്തിന്റെ ‘ഫസ്റ്റ് ഡിഗ്രി’ തിരുശേഷിപ്പ് പ്രതിഷ്~യിലൂടെ ശ്രദ്ധേയമായ ദൈവാലയമാണിത്. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോട് അനുബന്ധിച്ച് അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു ആശീർവാദ കർമം.

‘ദൈവാലയ ഗോപുരത്തിൽനിന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പിനാൽ ആശീർവാദം നൽകുന്നതിലൂടെ നാം ഓരോരുത്തരും അവിടുത്തോട് ഏറ്റുപറയുകയാണ്^ അവിടുന്നാണ് ഞങ്ങളുടെ ദൈവം, അവിടുത്തേക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാനാകൂ,’ ദിവ്യബലി അർപ്പിക്കവേ ഫാ. എമിലിയോ പറഞ്ഞു: ‘പ്രശ്‌നസങ്കീർണമായ സാഹചര്യങ്ങളിലൂടെയാണ് ഈ വർഷം കടന്നുപോകുന്നത്. എന്നാൽ, ദുരിതങ്ങളുടെയും രോഗങ്ങളുടെയും ആകുലതകളുടെയും മുമ്പിൽ നാം ഒറ്റയ്ക്കല്ല. കർത്താവായ ക്രിസ്തു നമുക്കൊപ്പമുണ്ട്.’

‘കുരിശ് ശാപത്തിന്റെ ചിഹ്‌നമല്ല, ലോകരക്ഷയ്ക്കായി ക്രിസ്തുനാഥൻ തിരഞ്ഞെടുത്ത കുരിശ് വിജയത്തിന്റെ അടയാളമാണ്, സ്‌നേഹത്തിന്റെ അടയാളമാണ്. ഭൂമിയിൽനിന്ന് സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട അവിടുത്തെ കുരിശ്, സഹനങ്ങളാകുന്ന നമ്മുടെ കുരിശുകളെ ചേർത്തുപിടിക്കും. കാരണം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു, അവിടുന്നാണ് നമുക്ക് രക്ഷ നേടിത്തന്നത്,’ വിശ്വാസീഗണത്തെ അദ്ദേഹം സധൈര്യരാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?