Follow Us On

21

September

2020

Monday

വിശുദ്ധ കുർബാനയിലേക്ക് ദൈവജനം തിരിച്ചുവരണം; അടിയന്തിര പ്രാധാന്യത്തോടെ കത്തെഴുതി ഇടയശ്രേഷ്ഠൻ

വിശുദ്ധ കുർബാനയിലേക്ക് ദൈവജനം തിരിച്ചുവരണം; അടിയന്തിര പ്രാധാന്യത്തോടെ കത്തെഴുതി ഇടയശ്രേഷ്ഠൻ

പോർട്‌സ്മൗത്ത്: മഹാമാരിയുടെ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പൂർവാധികം തീക്ഷ്ണതയോടെ ദൈവജനം വിശുദ്ധ കുർബാനയിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനംചെയ്ത് ഇംഗ്ലണ്ടിലെ പോർട്മൗത്ത് രൂപതാധ്യക്ഷൻ ബിഷപ്പ് ഫിലിപ്പ് ഈഗൻ. രൂപതാംഗങ്ങൾക്കായി എഴുതിയ കത്തിലൂടെയാണ്, ദിവ്യബലി അർപ്പണത്തിനും വ്യക്തിഗത പ്രാർത്ഥനകൾക്കുമായി ദൈവജനത്തെ ദൈവാലയത്തിലേക്ക് സ്വാഗതം ചെയ്തത്.

ആറ് പേരിൽ കൂടുതലുള്ള കൂട്ടായ്മകൾ ശിക്ഷാർഹമാക്കുന്ന ‘റൂൾ ഓഫ് സിക്‌സ്’ നിയന്ത്രണം സെപ്തംബർ 14 മുതൽ ഇംഗ്ലണ്ടിൽ നിലവിൽ വന്നെങ്കിലും ദൈവാലയങ്ങൾക്കും മറ്റും ഇളവുനൽകിയ സാഹചര്യത്തിൽകൂടിയാണ് ബിഷപ്പ് വിശ്വാസീഗണത്തെ ദൈവാലയത്തിലേക്ക് ക്ഷണിച്ചത്. ‘ദൈവത്തെ തിരയുന്നവരും ദൈപുത്രന്റെ സുവിശേഷം അറിയാനും ദൈവപുത്രനെ കണ്ടെത്താനും ആഗ്രഹിക്കുന്ന നിങ്ങൾ തിരികെ വരിക, വിശുദ്ധ കുർബാനയിലേക്ക്, ദൈവത്തിന്റെ വിശുദ്ധ കൂദാശകളിലേക്ക് മടങ്ങിവരിക,’ അദ്ദേഹം വ്യക്തമാക്കി.

മഹാമാരിയുടെ അസാധാരണ ദിനങ്ങൾ അനുസ്മരിച്ച അദ്ദേഹം, സമാനതകളില്ലാത്തവിധം ശുശ്രൂഷ ചെയ്ത ആരോഗ്യപ്രവർത്തകരെയും അജപാലനമേഖലയിൽ സധൈര്യം വ്യാപൃതരായ സമർപ്പിതരെയും പരാമർശിച്ചുകൊണ്ടാണ് ‘എന്നിലേക്ക് തിരിച്ചുവരിക, ദൈവം പറയുന്നു’ എന്ന കത്ത് ആരംഭിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞവയായിരുന്നു. എന്നാൽ, ഇപ്പോൾ സ്‌കൂളുകൾ ഉൾപ്പെടെയുള്ള പ്രവർത്തിച്ചു തുടങ്ങി. ജോലികളും മറ്റും മികച്ച രീതിയിൽ നമുക്ക് തുടരാം. നമുക്ക് സുരക്ഷിതമായി മുന്നോട്ട് നീങ്ങാം. മഹാമാരി അവസാനിക്കാനും വാക്‌സിൻ വികസിപ്പിക്കാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കപ്പെടാനും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

ദൈവാലയത്തിലേക്ക് ക്ഷണിക്കുമ്പോൾതന്നെ എനിക്കറിയാം, ചില സ്ഥലങ്ങളിലുള്ളവർക്ക് അത് ഇപ്പോഴും അസാധ്യമാണെന്ന്. രോഗവ്യാപനം ഇപ്പോഴുമുണ്ട്, പ്രാദേശികമായ ലോക്ഡൗണുകളുണ്ട്. തീർച്ചയായും ജാഗ്രത പാലിക്കണം, കരുതലുണ്ടാവണം. ഞായറാഴ്ചയിലെ ദിവ്യബലി പങ്കാളിത്തത്തിന് പകരമായി ഇടദിനങ്ങളിലൊന്ന് ദിവ്യബലി പങ്കാളിത്തത്തിനായി മാറ്റിവെക്കണം.

നിരവധിപേർ ഓൺലൈനിലൂടെ ദിവ്യബലിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ സാധ്യമാക്കിയതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നു. എന്നാൽ ഓൺലൈൻ ദിവ്യബലി പങ്കാളിത്തം ദൈവാലയങ്ങളിലെ ദിവ്യബലി പങ്കാളിത്തവുമായി താരതമ്യം ചെയ്യാനാവില്ല. വിശുദ്ധ കുർബാനയാകുന്ന ക്രിസ്തുവിന്റെ തിരുവോസ്തി സ്വീകരിക്കാൻ ഓൺലൈനിലൂടെ സാധ്യമല്ല. അതിനാൽ വിശുദ്ധ കുർബാനയിലേക്ക്, ദൈവാലയത്തിലേക്ക് ഓരോ വിശ്വാസിയും മടങ്ങിവരണമെന്നും അദ്ദേഹം ആവർത്തിച്ച് ഓർമിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?