Follow Us On

21

September

2020

Monday

ഫാത്തിമാനാഥയോട് ചേർന്ന് ദൈവീക ഇടപെടൽ തേടി ചിലിയിലെ ജനം; പ്രത്യേക തിരുക്കർമങ്ങളുമായ് മരിയൻ ദൈവാലയങ്ങൾ

ഫാത്തിമാനാഥയോട് ചേർന്ന് ദൈവീക ഇടപെടൽ തേടി ചിലിയിലെ ജനം; പ്രത്യേക തിരുക്കർമങ്ങളുമായ് മരിയൻ ദൈവാലയങ്ങൾ

സാന്തിയാഗോ: രാജ്യത്ത് നടമാടുന്ന അക്രമങ്ങൾക്കും അനർത്ഥങ്ങൾക്കും അറുതിയാകാനും സമാധാനം പുനസ്ഥാപിക്കാനുമായി ആഹ്വാനംചെയ്ത ‘ദേശീയ പ്രായ്ശ്ചിത്ത ദിനം’ ദിവ്യകാരുണ്യ ആരാധനയ്ക്കായി മാറ്റിവെച്ച് ചിലിയിലെ വിശ്വാസീസമൂഹം. ഫാത്തിമാനാഥയ്ക്ക് സമർപ്പിതമായ, 22 ചാപ്പലുകളിലും ദൈവാലയങ്ങളിലുമായി ക്രമീകരിച്ച ദിവ്യകാരുണ്യ ആരാധനയിൽ അനേകരാണ് ഓൺലൈനിലൂടെ പങ്കുകൊണ്ടത്.

രാജ്യത്ത് വർദ്ധിക്കുന്ന അക്രമങ്ങൾ, അസഹിഷ്ണുത, ദുർമരണങ്ങൾ എന്നിവയ്ക്കുള്ള പ്രായ്ശ്ചിത്തമായി ‘മിഷൻ ഫാത്തിമ ചിലി’ എന്ന ആത്മീയസംഘടനയാണ് ചിലിയുടെ സമാധാനത്തിനായുള്ള ‘ദേശീയ പ്രായ്ശ്ചിത്ത ദിനം’ ആഹ്വാനം ചെയ്തത്. രാവിലെ 9.00ന് സാന്താ ജെമി ഇടവകയിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് മരിയൻ ദൈവാലയങ്ങളിലെ വിശേഷാൽ തിരുക്കർമങ്ങൾ ആരംഭിച്ചത്. അര മണിക്കൂർവീതം വിവിധ ദൈവാലയങ്ങളിൽ ക്രമീകരിച്ച ദിവ്യകാരുണ്യ ആരാധന രാത്രി 8.00ന് മയ്പൂവിലെ ദേശീയ തീർത്ഥാടനകേന്ദ്രത്തിലാണ് സമാപിച്ചത്.

രാജ്യം ദൈവീകകാരുണ്യത്താൽ അനുഗ്രഹിക്കപ്പെടാൻവേണ്ടി പ്രാർത്ഥിച്ച ബിഷപ്പുമാരും വൈദികരും സമർപ്പിത സമൂഹങ്ങളും, ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനംചെയ്ത ഫാത്തിമാനാഥയുടെ സംരക്ഷണത്തിനായി രാജ്യത്തെ സമർപ്പിക്കുകയും ചെയ്തു.

ഈ മഹാമാരിയുടെ എല്ലാ വെല്ലുവിളികളെയും വേഗത്തിൽ മറികടക്കാൻ സഹായിക്കണമേയെന്നും വിവിധ ഇടങ്ങളിൽ നടത്തിയ ദിവ്യകാരുണ്യ ആരാധനയിൽ വൈദികർ പ്രത്യേകം പ്രാർത്ഥിച്ചു. ഈ കാലത്ത് രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളെയും കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടവരെയും ചേർത്തുപിടിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പരസ്പരം ബഹുമാനിക്കാനുമുള്ള കൃപയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്തി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?