Follow Us On

27

September

2020

Sunday

പ്രായ്ശ്ചിത്തമായി പ്രാർത്ഥനാമാസം; ദിവ്യകാരുണ്യനാഥനു മുന്നിൽ ക്ഷമ ചോദിച്ച് വിശ്വാസീസമൂഹം

പ്രായ്ശ്ചിത്തമായി പ്രാർത്ഥനാമാസം; ദിവ്യകാരുണ്യനാഥനു മുന്നിൽ ക്ഷമ ചോദിച്ച് വിശ്വാസീസമൂഹം

ഒന്റാരിയോ: ദൈവാലയത്തിൽനിന്ന് തിരുവോസ്തിയും സക്രാരിയും മോഷണം പോയ സംഭവത്തിൽ വേദനിക്കുന്ന ഒന്റാരിയോയിലെ വിശ്വാസീസമൂഹം പാപപൊറുതിക്കായുള്ള പ്രായ്ശ്ചിത്ത പ്രാർത്ഥനാ ദിനങ്ങളിലേക്ക്. കുരിശിന്റെ പുകഴ്ചയുടെ തിരുനാളായ സെപ്തംബർ 14ന് ആരംഭിച്ച് ‘കനേഡിയൻ താങ്‌സ് ഗിവിങ് ഡേ’യായ ഒക്‌ടോബർ 12 വരെ നീളുന്ന പ്രാർത്ഥനാ മാസത്തിനാണ് കാനഡയിലെ ഒന്റാരിയോ സെന്റ് കാതറിൻ രൂപത ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രാർത്ഥനാ ദിനങ്ങളിൽ ദിവ്യകാരുണ്യനാഥനോട് ക്ഷമചോദിച്ചു കൊണ്ട് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് വൈദിക, സമർപ്പിത, അൽമായ സമൂഹത്തോട് രൂപതാധ്യക്ഷൻ ബിഷപ്പ് ജെറാൾഡ് പോൾ ബെർജി നിർദേശിച്ചു. ഈ പ്രത്യേക നിയോഗം സമർപ്പിച്ച് ആഴ്ചയിലൊരിക്കൽ ദിവ്യബലി അർപ്പിക്കാനും വൈദികർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ‘നമ്മുടെ ദിവ്യകാരുണ്യനാഥനായ പരിശുദ്ധ കുർബാന മോഷ്ടാവിന്റെ കരങ്ങളിൽവെച്ച് അനാദരിക്കപ്പെട്ടു. സംഭവിച്ചുപോയ ആ തെറ്റിനെപ്രതി പ്രായ്ശ്ചിത്തം ചെയ്യാൻ സഭ നമ്മോട് ആവശ്യപ്പെടുന്നു,’ ബിഷപ്പ് ജെറാൾഡ് വ്യക്തമാക്കി.

ഒന്റാരിയോ സെന്റ് കാതറിൻ രൂപതയുടെ അസ്ഥാന ദൈവാലയത്തിൽനിന്ന് സെപ്തംബർ എട്ടിനാണ് തിരുവോസ്തി ഉൾപ്പെട്ട സക്രാരി മോഷണം പോയത്. ദിവസങ്ങൾക്കുശേഷം, സൻറേനിയൽ പാർക്കിൽനിന്ന് ഇടവകാംഗങ്ങൾ സക്രാരി കണ്ടെത്തുകയായിരുന്നു. കനാലിൽ ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു സക്രാരി. എന്നാൽ, തിരുവോസ്തി കണ്ടെത്താനായില്ല. തിരുവോസ്തി ജലാശയത്തിലെ വെള്ളത്തിൽ അലിഞ്ഞു പോയിരിക്കാമെന്നാണ് നിഗമനം.

സെപ്റ്റംബർ എട്ടിന് പുലർച്ചെ നാലരയോടെ കത്തീഡ്രലിലേക്ക് അതിക്രമിച്ച് കയറിയ രണ്ടുപേരാണ് സക്രാരി മോഷ്ടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിരലടയാളങ്ങളൊന്നും കണ്ടെത്താനാവാത്തതിനാൽ, വിദഗ്ദ്ധമായി ആസൂത്രിതം ചെയ്താണ് മോഷണം നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?