Follow Us On

28

October

2020

Wednesday

സുവര്‍ണ ജൂബിലിയെ ലക്ഷ്യമാക്കി ഒരുമയോടെ മുന്നേറുക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

സുവര്‍ണ ജൂബിലിയെ ലക്ഷ്യമാക്കി ഒരുമയോടെ മുന്നേറുക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : രൂപതയുടെ  50-ാം  വാര്‍ഷികം ലക്ഷ്യമാക്കി ഒരുമയോടെ മുന്നേറണമെന്ന് ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദൈവജനത്തോട് ആഹ്വാനം ചെയ്തു. 43-ാം രൂപതാദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ദിവ്യബലി മധ്യേയാണ് ബിഷപ് സംസാരിച്ചത്. കോവിഡ്19-ന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായാണ് ഇത്തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

42 വര്‍ഷക്കാലം രൂപതയെ വളര്‍ത്തിയ എല്ലാവരെയും പ്രത്യേകിച്ച് പ്രഥമ മെത്രാന്‍ കാലം ചെയ്ത മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിനെയും ദിവ്യബലിയില്‍ സ്മരിച്ചു. എല്ലാ വൈദികരെയും സന്യസ്തരെയും അത്മായ സഹോദരങ്ങളെയും അനുസ്മരിക്കുകയും ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ഭാവി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ഹൃദയ പാലിയേറ്റീവ് കെയറിന്റെ ഇരിങ്ങാലക്കുടയിലുള്ള കേന്ദ്ര ഓഫിസ് സംവിധാനങ്ങളും വെള്ളിക്കുളങ്ങരയില്‍ ആരംഭിക്കുന്ന മേഖല ഓഫിസ് പ്രവര്‍ത്തനങ്ങളും ഉടനെ ആരംഭിക്കുമെന്നും കുതിരത്തടത്ത് ലഹരി വിമുക്ത പുനരധിവാസ കേന്ദ്രത്തിന്റെ പ്രാഥമിക സംവിധാനങ്ങളും കുറ്റിക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തന സജ്ജമാക്കുന്ന ആതുരാലയ നിര്‍മാണവും ഏതാനും നാളുകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്നും ബിഷപ് പ്രഖ്യപിച്ചു. തുടര്‍ന്ന് ലളിതമായ സമ്മേളനം നടന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?