Follow Us On

28

October

2020

Wednesday

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: അല്മായ ഫോറം

ന്യൂനപക്ഷ  ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: അല്മായ ഫോറം

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ ഫോറം നേതൃസമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും വിതരണത്തിലും നീതിയുക്തമല്ലാത്ത നയം സ്വീകരിക്കുന്ന ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗങ്ങളെ അവഗണിക്കുന്നു.

മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് നീതിയുക്തമായി വിതരണം ചെയ്യേണ്ട വകുപ്പ് ഫണ്ട്‌വിതരണത്തില്‍ കാണിക്കുന്ന വിവേചനം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അവസരസമത്വം ഇല്ലാതാക്കുന്നു. സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതില്‍ ആരംഭിച്ച വിവേചനം മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലും തുടരുന്നത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നും അല്മായ ഫോറം പ്രസ്താവിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?