Follow Us On

18

April

2024

Thursday

പരിശുദ്ധ ദൈവമാതാവ് നൽകുന്ന സന്തോഷം ഭയത്തിനുള്ള മറുമരുന്ന്; വിശ്വാസികളെ സധൈര്യരാക്കി വൈദിക ശ്രേഷ്ഠൻ

പരിശുദ്ധ ദൈവമാതാവ് നൽകുന്ന സന്തോഷം ഭയത്തിനുള്ള മറുമരുന്ന്; വിശ്വാസികളെ സധൈര്യരാക്കി വൈദിക ശ്രേഷ്ഠൻ

ഇംഗ്ലണ്ട്: പരിശുദ്ധ അമ്മയാകുന്ന സന്തോഷമാണ് ഭയത്തിനുള്ള മറുമരുന്നെന്ന് ഓർമിപ്പിച്ച് ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘ഔർ ലേഡി ഓഫ് വാൽസിങ്ഹാം’ റെക്ടർ മോൺ. ജോൺ അർമിറ്റേജ്. ഭയവും ഉത്കണ്ഠയും അകറ്റാനുള്ള ഏറ്റവും ഉത്തമ ഔഷധമാണ് അമ്മ പങ്കുവെക്കുന്ന സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. നോർട്ട്‌ഫോർക് തീർത്ഥാടനകേന്ദ്രത്തിലെ വാർഷിക തീർത്ഥാടനം റദ്ദാക്കിയതിനെ തുടർന്ന് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടത്തിയ ഓൺലൈൻ തീർത്ഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ അമ്മ നമ്മുടെ ഹൃദയത്തിൽ നിറയ്ക്കുന്ന സന്തോഷം കേവലം ഒരു വികാരമല്ല. നമ്മെ സ്‌നേഹിക്കുന്ന ഒരു അറിവാണത്. ഈ അറിവ് ഭയത്തിനും ഉത്കണ്ഠയ്ക്കുമുള്ള ഏറ്റവും വലിയ മറുമരുന്നാണ്. എപ്പോഴും സന്തുഷ്ടരായിരിക്കാൻ നമുക്ക് കഴിയില്ല, എന്നാൽ, എപ്പോഴും ജീവിതത്തിൽ സന്തോഷത്തിന്റെ കരുത്ത് നൽകികൊണ്ടിരിക്കാൻ പരിശുദ്ധ അമ്മയാകുന്ന അറിവിന് കഴിയും.

ദൈവാലയങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും നടക്കുന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ നിരവധി തടസങ്ങൾ കത്തോലിക്കർ ഈ വർഷം നേരിട്ടു. എന്നാൽ, ദൈവപദ്ധതിക്ക് വിധേയപ്പെട്ട പരിശുദ്ധ അമ്മയിലൂടെ വചനം മാംസമായിത്തീരുകയും നമ്മുടെ ഇടയിൽ വസിക്കുകയും ചെയ്തപ്പോൾ, ആ പ്രഖ്യാപനത്തിലൂടെ അമ്മയുടെ സന്തോഷത്തിൽ പങ്കുചേരാൻ അമ്മ നമ്മെയും ക്ഷണിക്കുകയാണ്.

നമുക്കെല്ലാവർക്കും നമ്മുടെ ഭയങ്ങളും ആവശ്യങ്ങളും തിരിച്ചറിയാൻ കഴിയുമെങ്കിലും ഈ സാഹചര്യത്തിൽ ദൈവാലയത്തിൽ എത്തിച്ചേർന്ന് പ്രാർത്ഥിക്കുക എന്നത് പലപ്പോഴും സാധ്യമല്ല. അതിനാൽ ദിവ്യബലിയിലൂടെ പ്രാർത്ഥനയിൽ ഐക്യപ്പെടണം. കാരണം തീർത്ഥാടനകേന്ദ്രങ്ങളിലാണെങ്കിലും ഭവനങ്ങളിലാണെങ്കിലും യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സന്ദേശമാണ് നമ്മെ ഒന്നിപ്പിക്കുന്നത്.

ആരാധനാലയങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും പ്രധാനപ്പെട്ടതാണ്. ജീവിതസന്ദേശങ്ങളുടെ ശക്തമായ ചില അടയാളങ്ങളാണവ. മാത്രമല്ല കൊവിഡ് മഹാമാരിമൂലം അവിടത്തെ തിരുക്കർമങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ അവയെ നാം കൂടുതൽ വിലമതിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തത്‌സമയ സംപ്രേഷണത്തിലൂടെ നിരവധിപേരാണ് തീർത്ഥാടനത്തിൽ പങ്കെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?