Follow Us On

28

October

2020

Wednesday

മരുന്നുകളുടെ വിതരണം: വിവേചനത്തിനെതിരെ തുറന്നടിച്ച് പാപ്പ

മരുന്നുകളുടെ വിതരണം: വിവേചനത്തിനെതിരെ തുറന്നടിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: രോഗത്തിന് മരുന്നുണ്ടായിട്ടും അത് എല്ലാവർക്കും ലഭിക്കാത്ത സാഹചര്യത്തിനെതിരെ തുറന്നടിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്നതിൽ നിരാശാജനകമായ അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, മരുന്നു  വിതരണത്തിൽപോലും നിലനിൽക്കുന്ന വിവേചനം പരിതാപകരമാണെന്നും വ്യക്തമാക്കി. പാവപ്പെട്ടവർക്ക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന ‘മെഡിക്കൽ ബാങ്ക് ഫൗണ്ടേഷ’ന്റെ 200അംഗ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

ദാരിദ്രം മൂലവും ചില മരുന്നുകൾ ലഭ്യമല്ലാത്തതിനാലും മികച്ച ചികിത്സയുടെ അഭാവത്താലും ഉണ്ടാകുന്ന മരണങ്ങൾ ഇന്ന് സാധാരണയാണ്. ഈ സാഹചര്യത്തിൽ മരുന്ന് സംബന്ധിയായ പാർശ്വവത്കരണം ഉണ്ടെന്നത് വ്യക്തമാണ്. ഈ പാർശ്വവത്കരണം രാജ്യങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലുമുള്ള അകലം കൂട്ടാൻ കാരണമാകും. മാത്രമല്ല, കോവിഡ് മാഹാമാരി ഉയർത്തുന്ന വെല്ലുവിളികളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മരുന്നുകളുടെ ദൗർലഭ്യം വർദ്ധിക്കാനും അത് കാരണമായിട്ടുണ്ട്.

എന്നാൽ, ജീവൻ രക്ഷിക്കാൻ കഴിയുന്ന ഔഷധങ്ങൾ എല്ലായിടത്തും ലഭ്യമാക്കികൊണ്ട് നിസംഗമായ ഈ അവസ്ഥയെ മറികടക്കാൻ ശ്രമിക്കണം. പരിചരണത്തിന്റെ ആഗോളവത്ക്കരണം ഉറപ്പാക്കി ഇത് സാധ്യമാക്കണം. കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അവഗണിച്ച് എല്ലാവരെയും ചേർത്തുപിടിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ നമ്മുടെ സമൂഹം മെച്ചപ്പെടും, തിരുവചനത്തിൽ പ്രഘോഷിക്കുന്ന പരസ്‌നേഹത്തിന് സാക്ഷ്യമേകാനും സാധിക്കും.

മരുന്നുകളുടെ പാർശ്വവത്ക്കരണം ഉൾപ്പെടെയുള്ള പഴയതും പുതിയതുമായ എല്ലാത്തരം പ്രശ്‌നങ്ങൾക്കും ഏറ്റവും മികച്ച പരിഹാരങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിന് കഴിയട്ടെയെന്നും പാപ്പ ആശംസിച്ചു. ഒരു സംഘം യുവ ഫാർമസിസ്റ്റുകൾ ചേർന്ന് 2000ൽ ആരംഭിച്ച ‘മെഡിക്കൽ ബാങ്ക് ഫൗണ്ടേഷ’ന്റെ 20-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പാപ്പ ഇവരുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?