Follow Us On

29

November

2021

Monday

സമയവും ഫലവുമല്ല നമ്മുടെ മനോഭാവമാണ് ദൈവം പരിഗണിക്കുന്നത്: പാപ്പ

സമയവും ഫലവുമല്ല നമ്മുടെ മനോഭാവമാണ് ദൈവം പരിഗണിക്കുന്നത്: പാപ്പ

വത്തിക്കാൻ സിറ്റി: നാം ചെലവിടുന്ന സമയമോ അതിന്റെ ഫലപ്രാപ്തിയോ അല്ല മറിച്ച്, അവിടുത്തെ ശുശ്രൂഷയോടുള്ള നമ്മുടെ മനോഭാവമാണ് ദൈവം പരിഗണിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ. ദൈവത്തിൽനിന്ന് നാം സ്വീകരിക്കുന്ന കൃപകൾ നാം അർഹിക്കുന്നതല്ല മറിച്ച്, സ്‌നേഹനിധിയായ ദൈവം നമുക്ക് ദാനമായി നൽകുന്നതാണെന്നും പാപ്പ പറഞ്ഞു. കഴഞ്ഞദിവസം ആഞ്ചലൂസ് പ്രാർത്ഥനമധ്യേ സന്ദേശം നൽകുകയായിരുന്നു പാപ്പ.

മുന്തിരിത്തോട്ടത്തിലെ തൊഴിലാളികളുടെ ഉപമ പങ്കുവെച്ച പാപ്പ, ഉപമയിലെ ഭൂവുമടമയുടെ രണ്ട് മനോഭാവങ്ങൾ എടുത്തുകാട്ടിയാണ് സന്ദേശം നൽകിയത്- ദൈവത്തിന്റെ വിളിയും പ്രതിഫലവും. ജോലിക്കായി എല്ലാവരെയും വിളിക്കുന്ന തോട്ടത്തിന്റെ ഉടമസ്ഥനെപോലെയാണ് നമ്മുടെ ദൈവം. എപ്പോഴും എല്ലാവരെയും ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ ഈ മനോഭാവമാണ് നാം നമുക്ക് ചുറ്റുമുള്ളവരോട് കാട്ടേണ്ടത്.

തോട്ടത്തിലെ തൊഴിലാളികൾക്കെല്ലാം ഒരുപോലെ പ്രതിഫലം നൽകുന്ന ഉടമസ്ഥന്റെ സ്വഭാവത്തിലും തെളിഞ്ഞുനിൽക്കുന്നത് ആവശ്യമായത് ന്യായമായി എല്ലാവർക്കും നൽകുന്ന ദൈവത്തിന്റെ സ്‌നേഹമാണ്. ഭൂവുടമയെപോലെ സമയും ഫലവും നോക്കിയല്ല ദൈവവും നമ്മെ സ്‌നേഹിക്കുന്നത്. അവിടുത്തെ പ്രവൃത്തികളോട് നാം സ്വീകരിക്കുന്ന മനോഭാവമാണ് അവിടുന്ന് കണക്കിലെടുക്കുന്നത്.

അതുപോലെതന്നെ തോട്ടത്തിന്റെ ഉടമസ്ഥനെപോലെ എപ്പോഴും എല്ലാവരിലേക്കും ഇറങ്ങിചെല്ലാൻ സഭ പ്രത്യേകം ശ്രദ്ധിക്കണം. എന്തെന്നാൽ അപ്പോൾ മാത്രമേ പിതാവായ ദൈവത്തിന്റെ സ്‌നേഹം അനേകർക്ക് വെളിപ്പെടൂ. സ്വന്തം കഴിവുകളെ ആശ്രയിക്കുന്നവർക്ക് ഏറ്റവും ഒടുവിൽമാത്രമേ തങ്ങളെതന്നെ കണ്ടെത്താനാകൂവെന്നും എന്നാൽ, താഴ്മയോടെ ദൈവത്തിന്റെ കാരുണത്തിന് സ്വയം ഭരമേൽപ്പിക്കുന്നവർ തങ്ങളെ ആദ്യം കണ്ടെത്തുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?