Follow Us On

29

March

2024

Friday

കുടിയേറ്റ തൊഴിലാളികള്‍ക്കായി നൈപുണ്യ തൊഴില്‍ പരിശീലനം

കുടിയേറ്റ  തൊഴിലാളികള്‍ക്കായി  നൈപുണ്യ തൊഴില്‍  പരിശീലനം

ഗുവാഹത്തി: മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കായി ബോസ്‌കോ റീച്ച് ഔട്ട് എന്ന പേരില്‍ നൈപുണ്യ വികസന പരിശീലന പരിപാടി നടത്തി. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്പ്‌മെന്റുമായി ചേര്‍ന്ന് ഗോല്‍പാറയില്‍ മടങ്ങിയെത്തിയ കുടിയേറ്റക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. തിരഞ്ഞെടുത്ത 50ഓളം ട്രെയിനികള്‍ പങ്കെടുത്തു.

പ്രോജക്റ്റ് ഏരിയയിലെ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ കൂടുതലും അവിദഗ്ധ തൊഴിലാളികളാണ്. പദ്ധതിയില്‍ 3 കോഴ്‌സുകള്‍ ഉള്‍പ്പെടുന്നു മരപ്പണി സംബന്ധിച്ച രണ്ട് കോഴ്‌സുകളും അച്ചാര്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു കോഴ്‌സും. ലോക്ക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കായി, മറ്റുള്ളവര്‍ക്ക് കൂടെ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സ്വയം തൊഴില്‍ പരിശീലനം, ഭാവിയില്‍ വലിയ നഗരങ്ങളിലേക്കും നഗരപ്രദേശങ്ങളിലേക്കും കുടിയേറ്റം കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?