Follow Us On

28

October

2020

Wednesday

കോവിഡ് മഹാമാരി: 21-ാം നൂറ്റാണ്ടിലെ പെന്തക്കുസ്താ മുന്നേറ്റം! വിശ്വാസികളെ പ്രത്യാശയാൽ നിറച്ച് ബിഷപ്പ് ബർബിഡ്ജ്

കോവിഡ് മഹാമാരി: 21-ാം നൂറ്റാണ്ടിലെ പെന്തക്കുസ്താ മുന്നേറ്റം! വിശ്വാസികളെ പ്രത്യാശയാൽ നിറച്ച് ബിഷപ്പ് ബർബിഡ്ജ്

വാഷിംഗ്ടൺ ഡി.സി: സുവിശേഷസത്യങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ അനേകരിലേക്ക് കാര്യക്ഷമമായി പങ്കുവെക്കാൻ വഴിയൊരുക്കിയ കോവിഡ് മഹാമാരി സഭാവിശ്വാസികളെ 21-ാം നൂറ്റാണ്ടിലെ പെന്തക്കുസ്താ അനുഭവത്തിലേക്ക് നയിക്കുകയാണെന്ന പ്രത്യാശ പങ്കുവെച്ച് വിർജീനിയയിലെ ആർലിംഗ്ടൺ രൂപതാ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ്. ‘ഇൻ ടംങ്‌സ്, ഓൾ ക്യാൻ ഹിയർ’ എന്ന തലക്കെട്ടിൽ അയച്ച കത്തിലൂടെയാണ്, രൂപതാംഗങ്ങളെ പ്രത്യാശാഭരിതരാക്കിയത്.

ദൈവം നമ്മോടൊപ്പമുണ്ടെന്ന സന്ദേശമായിരിക്കണം നാം മേൽക്കൂരയിൽനിന്ന് വിളിച്ചുപറയേണ്ടത്. പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും നാം പങ്കുവെക്കേണ്ടതും ഈ സന്ദേശം തന്നെയാവണം. മഹാമാരിയുടെ ആഘാതം, തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ എന്നിവയൊക്കെ കൂടുതൽ പ്രതീക്ഷ കണ്ടെത്താനുള്ള അവസരമാണ്. ഈ ലോക്ഡൗണിന്റെ ഒറ്റപ്പെടലിൽപോലും ഭയം, ഏകാന്തത, ദുർബലത എന്നിവയെ മറികടക്കാൻ സഭയെ പരിശുദ്ധാത്മാവ് ഒരുക്കും.

കൊറോണയെ തുടർന്നുണ്ടായ വിലക്കുകൾ ജനങ്ങൾക്കിടയിൽ വലിയരീതിയിൽ ശാരീരിക അകലം സൃഷ്ടിച്ചു എന്നത് വാസ്തവമാണ്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾ വിശ്വാസത്തിന്റെ പേരിൽ തടവുകാരാകുകയും ഒറ്റപ്പെട്ട് ജയിലറകളിൽ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെപ്പോലെ, ആത്മീയജിവിതവും കൂദാശസ്വീകരണവും ഒന്നുമില്ലാതെ തികച്ചും ഒറ്റപ്പെട്ട അവസ്ഥ ആദിമ ക്രിസ്ത്യാനികൾക്കും നേരിടേണ്ടിവന്നിട്ടുണ്ട്.

എന്നാൽ, ഈ കാലഘട്ടം നമ്മെ ശാരീരികമായി അകറ്റിയെങ്കിലും പരസ്പരം ആശയവിനിമയത്തിലൂടെയും പ്രാർത്ഥനകളിലൂടെയും ആത്മീയമായി അടുക്കാൻ കഴിയുന്ന മറ്റൊരു അനുഭവമാണ് നൽകിയത്. ഈ മഹാമാരിക്കിടയിലും ഒരുമിച്ച് പ്രാർത്ഥിക്കാനും ആശയവിനിമയം നടത്താനും ക്രൈസ്തവ വിശ്വാസികൾ സർഗാത്മകമായ വഴികൾ കണ്ടെത്തി. പ്രത്യേകിച്ചും ഡിജിറ്റൽ മാർഗങ്ങളിലൂടെ ആത്മീയമായി അടുത്തുനിൽക്കാനും ഈ കോവിഡ് കാലം നമുക്ക് അവസരമൊരുക്കി.

കോവിഡ് ഭീഷണിയിൽ അനേകർ ഒറ്റപ്പെട്ടുപോയ സമയത്ത് കൂദാശകൾ പരികർമം ചെയ്യാനും ശുശ്രൂഷകൾ ലഭ്യമാക്കാനും സഭയും സജ്ജമായി. വിശുദ്ധ കുർബാന, കുമ്പസാരം, അഭിഷേകപ്രാർത്ഥന എന്നിവ ഏറ്റവും ഫലവത്തായ രീതിയിൽ നൽകാൻ സാധിച്ചതും വലിയ പ്രത്യാശ നൽകുന്നതാണെന്നും ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?