Follow Us On

20

October

2020

Tuesday

കോട്ടയം രൂപതയുടെ അന്നമിത്ര പദ്ധതി – രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം രൂപതയുടെ അന്നമിത്ര പദ്ധതി – രണ്ടാം ഘട്ട ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള രണ്ടാംഘട്ട ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസ്സില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം വില വരുന്ന ഭക്ഷ്യ കിറ്റുകളാണ് ലഭ്യമാക്കിയത്.

കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്കുകള്‍, അരി, ഗോതമ്പുപൊടി, പയര്‍ പഞ്ചസാര, കുക്കിംഗ് ഓയില്‍, സോപ്പ് എന്നിവ ഉള്‍പ്പെടെയുള്ള കിറ്റുകളാണ് ലഭ്യമാക്കിയത്. മൂന്ന് മാസത്തേയ്ക്ക് തുടര്‍ച്ചയായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യത്തക്കവിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?