Follow Us On

20

October

2020

Tuesday

സി.എം.ഐ മുൻ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടിക്ക് രണ്ട് പുതിയ ദൗത്യങ്ങൾ

സി.എം.ഐ മുൻ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടിക്ക് രണ്ട് പുതിയ ദൗത്യങ്ങൾ

ബംഗളൂരു: ഭാരതത്തിലെ ഏറ്റവും മികച്ച കൽപ്പിത സർവകലാശാലയായ ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാൻസിലറായും ഭാരതത്തിലെ പ്രമുഖ ദൈവശാസ്ത്ര- തത്വശാസ്ത്ര പഠനകേന്ദ്രമായ ‘ധർമാരാം’ കോളജ് റെക്ടറായും സി.എം.ഐ സഭയുടെ മുൻ പ്രിയോർ ജനറൽ ഫാ. പോൾ അച്ചാണ്ടി നിയമിതനായി.

2002ൽ മദ്രാസ് ഐ.ഐ.ടിയിൽനിന്ന് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) മാനേജ്‌മെന്റിൽ ഡോക്ടറേറ്റ് നേടിയ ഫാ. പോൾ അച്ചാണ്ടി, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് വിദഗ്ദ്ധനുമാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കിയിട്ടുള്ള ഇദ്ദേഹം, ദേശീയ തലത്തിലുള്ള നിരവധി കോൺഫറൻസുകളിൽ പ്രഭാഷനായും ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

ധർമാരാമിലെ പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹം ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി കോളജ് ആയിരുന്ന കാലഘട്ടത്തിൽ അവിടെ സേവനം ചെയ്തിട്ടുണ്ട്. ഭാരതത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ക്രൈസ്റ്റിൽ 58 രാജ്യങ്ങളിൽനിന്നുള്ള 700 അന്താരാഷ്ട്ര വിദ്യാർത്ഥികൾ ഉൾപ്പെടെ 18,000 പേർ പ~ിക്കുന്നുണ്ട്. 2017ലെ ‘ഇന്ത്യാ ടുഡേ^നീൽസൺ’ സർവേയിൽ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാലയായി ‘ക്രൈസ്റ്റ്’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?